1 GBP = 107.94
breaking news
- പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
- കൊളംബിയയ്ക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ്; പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പെട്രോ
- ‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്
- ഫിംഗർ പ്രിൻറ് മാച്ച് അല്ല, സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റുകൾ
- ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവ്
- പുതുക്കിയ മദ്യവില പ്രാബല്യത്തില്‍; വിവിധ ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 50 രൂപവരെ കൂടും
uukma
Latest Updates
- പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. നടന് ജയചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. നടന് അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് ബി വി നാഗരത്ന അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ ഉത്തരവുണ്ടാകുംവരെയാണ് അറസ്റ്റ് തടഞ്ഞത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രിംകോടതിയെ സമീപിച്ചത്. ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. കഴിഞ്ഞ ഏഴുമാസമായി നടന്
- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടി.15 കേജ്രിവാൾ ഗ്യാരന്റികൾ പുറത്തിറക്കി. വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ. ഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ത്രീകൾക്ക് മഹിളാ സമ്മാൻ യോജനയിലൂടെ പ്രതിഭാസം 2100 രൂപ നൽകും.അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിൽസ. 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും എന്നും ആംആദ്മി പാർട്ടി പ്രകടന പത്രികയിൽ പറയുന്നു. യമുന നദി ശുചീകരിക്കുമെന്ന് പ്രഖ്യാപനം ഇത്തവണയും ഉണ്ട്.സ്കൂൾ കുട്ടികൾക്ക് ബസിൽ സൗജന്യ യാത്ര ഒരുക്കും.ഡൽഹി മെട്രോയിൽ ടിക്കറ്റ്
- കൊളംബിയയ്ക്കെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ്; പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പെട്രോ വാഷിങ്ടണ്‍: കൊളംബിയയ്ക്കെതിരെ 25 ശതമാനം പ്രതികാര താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായെത്തിയ സൈനിക വിമാനം തടഞ്ഞതോടെയാണ് നടപടി. മറ്റൊരു രാജ്യങ്ങളുടെ മേല്‍ ട്രംപ് നടപ്പിലാക്കുന്ന സാമ്പത്തിക സമ്മര്‍ദത്തിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് ട്രംപ് അറിയിച്ചത്. സഹകരിച്ചാല്‍ മതിയെന്നും പ്രകോപനമുണ്ടാക്കരുതെന്നും ട്രംപ് കൊളംബിയയ്ക്ക് മുന്നറിയിപ്പ് നല്കി. എന്നാല്‍ ട്രംപിന്റെ അറിയിപ്പിന് പിന്നാലെ അമേരിക്കന്‍
- ‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത് പ്രേക്ഷകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമായി എമ്പുരാന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആദ്യചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ഒരു ഹോളിവുഡ് ലെവൽ സിനിമ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന സൂചന കൂടി ടീസർ നൽകുന്നുണ്ട്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ്
- ഫിംഗർ പ്രിൻറ് മാച്ച് അല്ല, സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റുകൾ നടന് സെയഫ് അലി ഖാന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന്