വിൽഷെയർ മലയാളീ അസോസിയേഷൻ കുട്ടികൾക്കായി കിഡ്സ് പാർട്ടി സംഘടിപ്പിച്ചു.
May 27, 2025
രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ
കുട്ടികളിൽ വൈവിധ്യമാർന്ന കലാ വാസനകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിൽഷെയർ മലയാളീ അസോസിയേഷൻ 7 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് പാർട്ടി ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. പഠ്യേതര പ്രവർത്തനത്തോടൊപ്പംതന്നെ കുട്ടികളിൽ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മികച്ച പ്രോഗ്രാമായിരുന്നു കിഡ്സ് പാർട്ടി. ഉല്ലാസങ്ങൾക്കും ഒത്തു ചേരലുകൾക്കുമായി നിരവധി അവസരങ്ങൾ ഉള്ള ഇക്കാലത്തു ഏകദേശം 110ൽ അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി നടത്തിയ കിഡ്സ് പാർട്ടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 നു ആരംഭിച്ച പരിപാടിയിൽ വിൽഷെയർ മലയാളീ അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് ജിജി സജി ഉത്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ട്രഷറർ കൃതിഷ് കൃഷ്‌ണൻ ഏവർക്കും നന്ദി അറിയിച്ചു സംസാരിക്കുകയുണ്ടായി. സമപ്രായത്തിലുള്ള മറ്റു കൂട്ടുകാരെ കാണുവാനും പരിചയപെടുവാനും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനുമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീമതി ജിജി ഉത്ഘാടനവേളയിൽ പങ്കുവെക്കുകയുണ്ടായി. WMA പ്രോഗ്രാം കോർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ, എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവരുടെ നേത്രത്വത്തിൽ വളരെ ക്ര്യത്യമായ തയ്യാറെടുപ്പുകളോടെ ഏറെ അടുക്കും ചിട്ടയുമായിട്ടായിരുന്നു ഈ പരിപാടി നടത്തപ്പെട്ടത്.
വിൽഷെയർ മലയാളീ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവരോടൊപ്പം മറ്റുകമ്മറ്റി അംഗങ്ങളും വിൽഷെയർ വുമൺ ഫോറം പ്രതിനിധികളും മാതാപിതാക്കളും ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനമാണ് ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ സഹായകരമായത്.
കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധയിനം വിനോദപരിപാടികളോടൊപ്പം ,നൃത്തം , സംഗീതം എന്നിവയിലൂടെ കുട്ടികളുടെ സർഗ്ഗ വാസനകളും പരിപോഷിപ്പിക്കുവാനുള്ള ഒരു വേദി കൂടി ആയിരുന്നു കിഡ്സ് പാർട്ടി. തുടർന്ന് സ്വാദിഷ്ടമായ ഭക്ഷണവും അതിനുശേഷം കുട്ടികളെ എല്ലാവരെയും ആനന്ദത്തിന്റെ ഉന്നതിയിലെത്തിച്ചു കൊണ്ടുള്ള ഡിജെയും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരാഘോഷമായിമാറി. ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. ഇതുപോലുള്ള പരിപാടികൾ വീണ്ടും സംഘടിപ്പിക്കണമെന്ന് കൂട്ടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
പരിപാടിയുടെ കൂടുതൽ ഫോട്ടോകൾ കാണാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
click on malayalam character to switch languages