ഡിനു ഡൊമിനിക് പി.ആർ.ഓ
സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷന്റെ (എസ്.എം.എ) ഈസ്റ്റർ,വിഷു, ഈദ് ആഘോഷം ഏപ്രിൽ 26 ശനിയാഴ്ച നടക്കും. സാലിസ്ബറിയിലെ ഡിൻറ്റൻ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 2.30 മുതൽ ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
പ്രസിഡൻറ് എംപി പദ്മരാജിന്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 11ന് രക്ഷാധികാരി ഷിബു ജോണിന്റെ വസതിയിൽ കൂടിയ എക്സിക്യൂട്ടീവ് മീറ്റിങ്ങിലാണ് 2025-26 പ്രവർത്തന വർഷത്തെ പ്രധാന ഇവന്റുകൾക്ക് രൂപരേഖ ഉണ്ടാക്കിയത്.
പ്രസിഡൻറ് എംപി പദ്മരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി. ആർ.ഓ ഡിനു ഡൊമിനിക് സ്വാഗതമാശംസിച്ചു, തുടർന്ന് സെക്രട്ടറി ജിനോയ് തോമസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ഷാൽമോൻ പങ്കേത്ത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് 2025-26 ലെ സാലിസ്ബറി മലയാളി അസോസിയേഷന്റെ രൂപരേഖ അവതരിപ്പിച്ചു.
യോഗത്തിൽ ഏപ്രിൽ 26ന് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം, മെയ് 25ന് സീനാ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് (റോംസി) വിപുലമായി നടത്തുവാൻ തീരുമാനിച്ചു. ജൂലൈ മാസം അഞ്ചാം തീയതി ബാർബിക്യുവും, സെപ്റ്റംബർ മാസം ആറാം തീയതി ഓണാഘോഷവും 2026 ജനുവരി മാസം മൂന്നാം തീയതി ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും നടത്താൻ തീരുമാനിച്ച യോഗം, മെയ് മുതൽ ഒക്ടോബർ വരെ എല്ലാ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ രണ്ടു മണി മുതൽ നാലുമണിവരെ കുട്ടികൾക്കായി ഫുട്ബോൾ ട്രെയിനിങും ജൂൺ മാസം മുതൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും സോഷ്യൽ ക്ലബ്ബ് നൈറ്റ് നടത്തുവാനും തീരുമാനിച്ചു.
ഓഗസ്റ്റ് മാസം 16ന് സ്ത്രീകൾക്കായി ലേഡീസ് ട്രിപ്പ് നടത്തുവാൻ എസ്എംഎ വൈസ് പ്രസിഡൻറ് ശ്രീമതി ലിനി നിനോയെ ചുമതലപ്പെടുത്തിയ യോഗം നവംബർ മാസം 22,23 തീയതികളിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള ഫാമിലി ട്രിപ്പ് നടത്തുവാനും തീരുമാനിച്ചു. സ്ത്രീകൾക്കായി ബാഡ്മിൻറൺ ഗ്രൂപ്പ് തുടങ്ങുവാൻ തീരുമാനിച്ച യോഗം, 2026 ഒക്ടോബർ മാസത്തിൽ ഒരു ക്രൂസ് ഫാമിലി ട്രിപ്പും തീരുമാനിച്ചു. എസ്എംഎയുടെ പുതിയ ഭരണഘടന സമർപ്പിക്കുവാൻ ഡിനു ഡൊമിനിക്കിനെ യോഗം ചുമതലപ്പെടുത്തി.
കൂടാതെ ജൂൺ മാസം 15ന് യോവിലിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ്, ഓഗസ്റ്റ് മാസം 17ന് പ്ലിമത്ത് വെച്ച് നടക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ്, ഓഗസ്റ്റ് മാസം മുപ്പതിന് നടക്കുന്ന വള്ളംകളി, ഒക്ടോബർ മാസം 17ന് നടക്കുന്ന യുക്മസൗത്ത് വെസ്റ്റ് റീജണൽ കലാമേള, നവംബർ ഒന്നിന് നടക്കുന്ന നാഷണൽ കലാമേള എന്നിവയിൽ സജീവ സാന്നിധ്യം ആകുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, ജോയിൻറ് ട്രഷറർ ബിജു ഏലിയാസ്, പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ്, ഇവന്റ് കോഡിനേറ്റർ അരുൺ കൃഷ്ണൻ, ഫുഡ് കോർഡിനേറ്റർ സാബു ജോസഫ്, സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, യുക്മ പ്രതിനിധി ബിജു മൂന്നാനപ്പിള്ളിൽ തുടങ്ങിയവർ സജീവമായി സംസാരിച്ചു.
click on malayalam character to switch languages