അമർനാഥ് ടി എസ്
ഹാമിൽട്ടൺ: സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ (SMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർഡ് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2025-മെയ് 18നും 25നും ശനിയാഴ്ചകളിൽ Hamilton Palace Sports Ground, 1 Palace Grounds Road, Hamilton, ML3 6EF ഇൽ വെച്ചു നടത്തപ്പെടുന്നു.
ഈ ടൂർണമെന്റിലൂടെ സ്‌കോട്ട്‌ലാൻഡിലെ മലയാളി സമൂഹം തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും യുവതലമുറയുടെ കായിക ചാതുരി പ്രകടിപ്പിക്കാനും ആരോഗ്യപരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാനും ഈ ടൂർണമെന്റ് വലിയൊരു വേദിയാവുന്നു.
നേരത്തെക്കാൾ കൂടുതൽ സമയം സ്ക്രീൻമുൻപിൽ ചെലവഴിക്കുന്ന ഇന്നത്തെ യുവാക്കൾക്ക്, ബാഹ്യാകാശങ്ങളിൽ സജീവമായി പങ്കെടുക്കുന്ന കായിക പ്രവർത്തനങ്ങൾ അത്യന്തം അനിവാര്യമാണ്. കായികം ആരോഗ്യത്തിന് മാത്രമല്ല, ആത്മവിശ്വാസം, സംഘാടനശേഷി, ടീംസ്പിരിറ്റ് എന്നിവ വളർത്തുന്നതിനും സഹായകമാണ്. ഈ ടൂർണമെന്റിൽ പങ്കെടുത്ത് ‘ആരോഗ്യവാനായ യുവത്വം, ഐക്യവാനായ സമൂഹം’ എന്ന സന്ദേശം SMA മുന്നോട്ട് വയ്ക്കുന്നു.
കഴിഞ്ഞ വർഷം SMA നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് അതിശയകരമായ വിജയമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിന്റെ നടുത്തളത്തിലേക്ക് യുവാക്കളെ ആകർഷിച്ചോ, കളിയുടെ അളവിലാകാത്ത ആവേശം നിറച്ചതുമായ ആ ടൂർണമെന്റ് മറ്റു കായികസംഘടനകൾക്കും പ്രചോദനമായി. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം സ്കോട്ട്ലാൻഡിന് പുറത്തുള്ള ചില ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കാൻ മുൻകൈയെടുത്തിട്ടുണ്ട്, എന്നത് ഈ പരിപാടിയുടെ വലിയ പ്രാധാന്യത്തിനും നിലവാരത്തിനും തെളിവായിത്തീർന്നിരിക്കുകയാണ്.
വിവിധ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിലേക്ക് പ്രേക്ഷകരെയും കുടുംബസമേതം പങ്കെടുക്കാനായി SMA സ്വാഗതം ചെയ്യുന്നു. മത്സരദിനങ്ങളിൽ ഭക്ഷണവും ശീതളപാനീയങ്ങളും അടക്കം ഒരുക്കിയിട്ടുണ്ട് എന്ന്
സ്പോർട്സ് കോർഡിനേറ്റർ: മുഹമ്മദ് ആസിഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് :
📞 മുഹമ്മദ് ആസിഫ് – 07423 778443
📞 അമർനാഥ് ടി എസ് – 07542 317414
📞 അരുണ്‍ ദേവസിക്കുട്ടി – 07442 009258
click on malayalam character to switch languages