1 GBP = 115.02
breaking news

അത്‌ലറ്റിക് ക്ലബ് ന്യൂകാസിൽ സംഘടിപ്പിക്കുന്ന ഏഷ്യൻ വോളീബോൾ ടൂർണമെൻ്റ്  ജൂലൈ19ന്…..

അത്‌ലറ്റിക് ക്ലബ് ന്യൂകാസിൽ സംഘടിപ്പിക്കുന്ന ഏഷ്യൻ വോളീബോൾ ടൂർണമെൻ്റ്  ജൂലൈ19ന്…..

അത്‌ലറ്റിക് ക്ലബ് ന്യൂകാസിൽ, ന്യൂകാസിലിലെ നോർത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോർട്സ് സെൻ്ററിൽ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ്  സംഘടിപ്പിക്കുന്നു. യുകെയിലുടനീളമുള്ള 11 മലയാളി ടീമുകൾ പങ്കെടുക്കുന്നു, ദുബായിൽ നിന്നുമുള്ള ഒരു ടീമും ടൂർണമെൻ്റിൽ പങ്കെടുക്കുന്നുണ്ട്.

ടൂർണമെൻ്റിൽ വിജയികൾക്ക് 651 പൗണ്ട്, രണ്ടാം സമ്മാനർഹർക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാർക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും.

കേരള വോളിബോളിലെ കൊമ്പൻമാർ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവർക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്പോൺസറായ ഐഡിയലിസ്റ്റിക് ഫിനാൻഷ്യൽ സർവീസസും സഹ-സ്പോൺസർമാരായി SM24 ഹെൽത്ത് കെയർ ലിമിറ്റഡ്, ആൽഡ്രിയാസ് ഓട്ടോ ഡീൽസ് ഗേറ്റ്സ്ഹെഡ് ന്യൂകാസിൽ, മിന്റ് ലീഫ് കേരള റെസ്റ്റോറന്റ് മിഡിൽസ്ബറോ, അങ്കമാലി കിച്ചൺ ന്യൂകാസിൽ നും നന്ദി രേഖപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബിജീഷ് – 07767272899

ലിറ്റോ – 07413901232

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more