1 GBP = 112.51
breaking news

മിസ്‌മയുടെ മെഗാ ഷോ “ആരവം 2025 ” നാളെ ( മെയ് 2 ന് ) ഹേവാർഡ്‌സ് ഹീത്തിൽ വൈകുന്നേരം 5 .30 മുതൽ

മിസ്‌മയുടെ മെഗാ ഷോ “ആരവം 2025 ” നാളെ ( മെയ് 2 ന് ) ഹേവാർഡ്‌സ് ഹീത്തിൽ വൈകുന്നേരം 5 .30 മുതൽ

ജിജോ അരയത്ത്

നൃത്തവും, സംഗീതവും, മിമിക്സും, മാജിക്കുമായി മലയാളക്കരയിലെ പ്രശസ്തരായ സിനിമ-ടെലിവിഷൻ താരങ്ങളെ ഉൾപ്പെടുത്തി ജെബി ഗ്രൂപ്പും, ഹേവാർഡ്‌സ് ഹീത്ത് മിസ്മാ മലയാളീ അസോസിയേഷനും ചേർന്ന് അണിയിച്ചൊരുക്കുന്ന സൂപ്പർ സ്റ്റേജ്ഷോ ഇതാ ഹേവാർഡ്‌സ് ഹീത്തിന്റെ മണ്ണിനെ ആഘോഷഭരിതമാക്കുവാൻ എത്തുന്നു. ചടുലനൃത്തച്ചുവടുകളുമാ യി സിനിമ-സീരിയൽ താരം അനു ജോസഫ് നയിക്കുന്ന ഈ ആഘോഷരാവ് 2025 മെയ്‌ 2 ന് കൃത്യം 5 .30 പിഎം മുതൽ 9 .15 പിഎം വരെ കുക്ക്ഫീൽഡ് വാർഡൻ പാർക്ക് സ്കൂളിൽ അരങ്ങേറുമ്പോൾ ഒപ്പം സ്വതസിദ്ധമായ ശബ്ദമികവിനാൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഐഡിയ സ്റ്റാർ സിംഗർ വിജയി ജോബി ജോണും, പ്രിയ ഗായിക ഹൃതികയും മലയാളികൾ വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന ഇമ്പമേറിയ അടിപൊളി ഗാനങ്ങളുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നു. ഇന്റർനാഷണൽ-നാഷണൽ- സ്റ്റേറ്റ് അവാർഡ് ജേതാവ് മജീഷ്യൻ മുഹമ്മദ് ഷാനു ആരെയും അതിശയിപ്പിക്കുന്ന മാജിക്കുമായി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോൾ സ്റ്റേജിൽ കൈവിരൽതുമ്പിലെ വേഗതയുമായി കീബോർഡിൽ മാന്ത്രികസംഗീതമുതിർക്കുന്ന സുമേഷ് കൂട്ടിക്കൽ സിരകളിൽ ആവേശമുണർത്തുന്ന ലൈവ് കീബോർഡ് പെർഫോമൻസിലൂടെ ഹേവാർഡ്‌സ് ഹീത്തിനെ പ്രകമ്പനം കൊള്ളിക്കുവാനെത്തുന്നു. അനുകരണകലയുടെ പുത്തൻ ഭാവവുമായി അബി ചാത്തന്നൂരിന്റെ വൺ മാൻ ഷോ കോമഡിയും, കൂടാതെ ബിഗ് ബോസ്സ് താരം റോക്കി ഭായിയും നിങ്ങൾക്കൊപ്പം ഈ ആഘോഷരാവിലണിചേരുന്നു. ആദ്യാവസാനം അടിപൊളി കലാപരിപാടികളുമായി കേരളത്തിലെ മികച്ച കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഈ സൂപ്പർ ഷോ കാണുന്നതിനൊപ്പം കിച്ചൂസ് കിച്ചന്റെ ഫുഡ് കൗണ്ടറിൽ നിന്നും മിതമായ നിരക്കിൽ രുചിയേറിയ ഭക്ഷണവും ലഭിക്കുന്നതാണ് .

മിസ്മാ പ്രസിഡന്റ് സദാനന്ദൻ ദിവാകരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി സീജ വിശ്വനാഥ്‌ , വൈസ് പ്രസിഡന്റ് ഗംഗാ പ്രസാദ് , മുൻ സെക്രട്ടറി ജോസഫ് തോമസ് , ട്രഷറർ ജോയ് എബ്രഹാം , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അരുൺ മാത്യു , ബാബു മാത്യു , ഫിലിപ്പ് കെ ജോയ് , ഉണ്ണി കൊച്ചുപുര , സജിൽ വേണുഗോപാൽ , അരുൺ പീറ്റർ , ജിജോ അരയത്ത് , ജാൻസി ജോയ് , നോബിൾ വര്ഗീസ് , സിബിൻ പോത്തൻ മേരി, മിസ്മാ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സന്തോഷ് ജോസ് , വിശ്വനാഥ് കളരിക്കൽ , ഹനീഷ് ഹിലാരി ഓഡിറ്റർ സാം മാത്യു എന്നിവരുടെ സാനീധ്യത്തിൽ ആഘോഷ രാവ് ഔദ്യഗികമായി ഉദ്ഘാടനം ചെയ്യപ്പെടും , തുടർന്ന് ഹേവാർഡ്‌സ് ഹീത്തിലെ അനുഗ്രഹീത കലാകാരി രമ്യാ അരുൺകൃഷ്ണന്റെ ഡാൻസും തുടർന്ന് മെഗാ ഷോയും അരങ്ങേറുന്നതാണ് . പ്രസ്തുത വേദിയിൽ വച്ച് മിസ്‌മയുടെ 120 ഓളം കുടുംബങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട്  ജൂൺ 29  തിയതി നടക്കുവാൻ പോകുന്ന മിസ്മാ കായികമേള 2025 ന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ സീരിയൽ താരം അനു ജോസഫും , പ്ലേ ബാക്ക് സിംഗർ ജോബി ജോണും സംയുക്തമായി നിർവഹിക്കും . കലാ പരിപാടികൾക്ക് സീജ വിശ്വനാഥ് സ്വാഗതവും ജിജോ അരയത്ത് നന്ദിയും പ്രകാശിപ്പിക്കും . ദേശീയ ഗാനത്തോടെ ആഘോഷ രാവ് അവസാനിക്കും . യു കെ യിൽ വർഷങ്ങളായി സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്ന ജോബി മാളിയേക്കലിന്റെയും , ബിജോയ് വര്ഗീസിന്റെയും നേതുത്വത്തിലാണ് ആരവം ഹേവാർഡ്‌സ് ഹീത്തിൽ എത്തുന്നത് . ഇനിയും ആർക്കെങ്കിലും ടിക്കറ്റുകൾ ആവശ്യമുണ്ടെങ്കിൽ ദയവായി ഭാരവാഹികളെ ബന്ധപ്പെടുക , ഹേവാർഡ്‌സ് ഹീത്തിന് പുറമെ സസെക്സിൽ നിന്നും , കെന്റിൽ നിന്നും , ലണ്ടനിൽ നിന്നുമായി നിരവധി ആളുകൾ ഹേവാർഡ്‌സ് ഹീത്തിലെത്തുമ്പോൾ മലയാളികളുടെ ഒരു വലിയ സംഗമ വേദിയായി മാറും ഈ ആഘോഷ രാവ്

കൂടുതൽ വിവരങ്ങൾക്ക്:-

സദാനന്ദൻ ദിവാകരൻ -07723020990, സീജ വിശ്വനാഥ് -07721152214

ഗംഗാ പ്രസാദ് – 07466396725, ജോയ് എബ്രഹാം – 07939161323

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more