1 GBP = 113.76
breaking news

മാർസ് ഈസ്റ്റർ & വിഷു 2025 യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ . എബി സെബാസ്റ്റ്യൻ മുഖ്യാതിഥി

മാർസ് ഈസ്റ്റർ & വിഷു 2025 യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ . എബി സെബാസ്റ്റ്യൻ മുഖ്യാതിഥി

റെഡ്ഹിൽ , സറെ : മലയാളീ അസോസിയേഷൻ ഓഫ് റെഡ് ഹിൽ സറെയുടെ (മാർസ്) ഈസ്റ്റർ ആൻഡ് വിഷു 2025 ആഘോഷങ്ങൾ റെഡ് ഹിൽ സെൻറ്‌ മാത്യൂസ് ചർച് ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച 5 :50 pm മുതൽ 10 pm വരെ നടക്കുമെന്ന് പ്രസിഡന്റ് ശ്രീ ബാബു പറകുടിയിൽ , സെക്രട്ടറി ശ്രീ സ്റ്റാലിൻ പ്ലാവില , ട്രെഷറർ ശ്രീ ജെന്നി മാത്യു എന്നിവർ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബു പറകുടിയിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ ഉത്‌ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന കലാമത്സരങ്ങൾക്കൊപ്പം മാർസ് അംഗങ്ങളുടെ വിവിധങ്ങളായ പെർഫോമൻസ് ആഘോഷരാവിനു മാറ്റ് കൂട്ടും.

പ്രത്യാശയുടെയും സമാധാനത്തിന്റെയും ഐശ്വരിയത്തിന്റെയും ഈ ആഘോഷവേളയിലേക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
Address For the Venue:
St Matthews Church Hall,
71 Station Road
Redhill, Surrey
RH1 1DL

കൂടുതൽ വിവരങ്ങൾക്ക്:
ശ്രീ ബാബു പറകുടിയിൽ : +44 7830 817011
ശ്രീ സ്റ്റാലിൻ പ്ലാവില: +44 7737 517623
ശ്രീ ജെന്നി മാത്യു: +44 7568 480217

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more