1 GBP = 109.80
breaking news

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ (ബി എം എ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 26ന്

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ (ബി എം എ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 26ന്

ബ്രാഡ്ഫോർഡ്: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ (ബി എം എ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 26 ശനിയാഴ്ച നടക്കും. ബ്രാഡ്‌ഫോർഡിലെ സെന്റ് കൊളംബസ് കാത്തോലിക് പ്രൈമറി സ്കൂളിൽ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

കൂടാതെ ഗാനമേളയും, രുചികരമായ ഭക്ഷണവും പരിപാടികൾക്കൊടുവിൽ ഡി ജെ യും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ബി എം എ യിലെ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഈ ആഘോഷത്തിൽ സംബന്ധിക്കുന്നവർ മുൻകൂട്ടി കമ്മറ്റിയെ അറിയിച്ചു പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more