1 GBP = 110.62
breaking news

ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീർത്തു കരിങ്കുന്നം പഞ്ചായത്തുപ്രസിഡന്റ് കുടുംബശ്രീ അംഗങ്ങൾക്ക് ചെക്ക് കൈമാറി

ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീർത്തു കരിങ്കുന്നം പഞ്ചായത്തുപ്രസിഡന്റ് കുടുംബശ്രീ അംഗങ്ങൾക്ക് ചെക്ക് കൈമാറി

ടോം ജോസ് തടിയംപാട്

ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ തൊടുപുഴ ,ചുങ്കം സ്വദേശി ഷൈനിയുടെ കടം തീർക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം ബഹുമാനപ്പെട്ട കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ, കെ തോമസ് (റ്റൂഫാൻ തോമസ്) കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി ,ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു .

ഞങ്ങൾ ശേഖരിച്ച 945 പൗണ്ട് (103399 രൂപ ) യിൽ 95,225 രൂപ, ഷൈനിയുടെ കടം തീർത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തിൽ കരിങ്കുന്നത് താമസിക്കുന്ന കിടപ്പു രോഗിയായ വരകിൽ വീട്ടിൽ ഷാജി വി, കെയ്ക്ക് കരിങ്കുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ബീന റോബി കൈമാറി .

ഞങ്ങൾ ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവർത്തനത്തിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നെങ്കിലും അത് വകവയ്ക്കാതെ ഞങ്ങളുടെ ധാർമികതയും ലക്ഷ്യബോധവും കണ്ടെത്തി ഞങ്ങളുടെ പ്രവർത്തനത്തെ സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ഈ സദ്ഉദ്യമത്തിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി തുടക്കം മുതൽ ഞങ്ങളോടൊപ്പം നിന്ന യു കെ യിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ടയേർഡ് ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീർ ജിമ്മി ചെറിയാൻ ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട്, ലാലു തോമസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രെട്ടറി ബിജു ജോർജ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.
ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,41, 50000 (ഒരുകോടി നാൽപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more