കാർഡിഫ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ബിജു പോൾ പ്രസിഡന്റ്, സാജു സലിംകുട്ടി സെക്രട്ടറി.
May 28, 2025
ബെന്നി അഗസ്റ്റിൻ (യുക്മ ദേശീയ കമ്മിറ്റി അംഗം)
കാർഡിഫ് : യുകെയിലെ ആദ്യകാല അസ്സോസിയേഷനായ കാർഡിഫ് മലയാളി അസോസിയേഷൻ മെയ് 25ന് വാർഷിക പൊതുയോഗം നടത്തുകയും അടുത്ത രണ്ട് വർഷത്തേക്ക് സംഘടന നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ് ബിജു പോൾ സെക്രട്ടറി സാജു സലിംകുട്ടി, ട്രഷറർ ബിനോ ആന്റണി, വൈസ് പ്രസിഡന്റ് ബിന്ദു അജിമോൻ, ജോയിന്റ് സെക്രട്ടറി ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസ് കൊച്ചാപ്പള്ളി, ആർട്സ് സെക്രട്ടറി സുമേഷൻ പിള്ള, സ്പോർട്സ് സെക്രട്ടറി ടോണി ജോർജ്എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി ബെന്നി അഗസ്റ്റിൻ, സജി അഗസ്റ്റിൻ, ജിനോ ജോർജ്, ആൽബിൻ സേവിയർ, നിതിൻ സെബാസ്റ്റ്യൻ, എന്നിവരും വനിത പ്രതിനിധിയായി ദേവപ്രഭ സുരേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിൽ വച്ച് സെക്രട്ടറി ബിനോ ആന്റണി കഴിഞ്ഞ ഒരുവർഷത്തെ റിപ്പോർട്ട് വായിക്കുകയും, അതുപോലെ ആർട്സ് സെക്രട്ടറി ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി എന്നിവരും റിപോർട്ടുകൾ അവതരിപ്പിച്ചു. 21 വർഷം പൂർത്തിയാക്കിയ കാർഡിഫ് മലയാളി അസോസിയേഷൻ സുവനീയർ ‘വർണം’ പ്രസിഡന്റ് ജോസി മുടക്കോടിലും സെക്രട്ടറി ബിനോ ആന്റണിയും കൂടി പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ ആയിരുന്ന സുമേഷൻ പിള്ള ജോസി മുടക്കോടിലിന് സുവനീയറിന്റെ ആദ്യത്തെ കോപ്പി നൽകി. ഈ വർഷം കുട്ടികൾക്കായി നടത്തിയ ആർട് ഡേ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.
ബിജു പോളിന്റെ നേതൃത്വത്തിൽ ചുമതലയേറ്റ കമ്മിറ്റി സിഎം എ എന്ന വലിയ കൂട്ടായ്‌മ്മയെ മറ്റോരു തലത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. വരും വർഷങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ ജനസേവനപരമായ സേവനം മുൻ നിറുത്തി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അഭിപ്രായപ്പെട്ടു. യുക്മ ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
click on malayalam character to switch languages