1 GBP = 112.47
breaking news

കലാഭവൻ ലണ്ടൻ ന്റെ ഡാൻസ് ഫെസ്റ്റ് “JIYA JALE” ഇന്ന്‌ (ഏപ്രിൽ 12 ശനിയാഴ്ച്ച) ലണ്ടനിൽ ഒപ്പം പുരസ്‌ക്കാര ദാനവും കലാപരിപാടികളും ചെമ്മീൻ നാടകവും.

കലാഭവൻ ലണ്ടൻ ന്റെ ഡാൻസ് ഫെസ്റ്റ് “JIYA JALE” ഇന്ന്‌ (ഏപ്രിൽ 12 ശനിയാഴ്ച്ച) ലണ്ടനിൽ ഒപ്പം പുരസ്‌ക്കാര ദാനവും കലാപരിപാടികളും ചെമ്മീൻ നാടകവും.

ഇന്റർനാഷണൽ നൃത്ത, നാടക ദിനങ്ങളോട് അനുബന്ധിച്ച്‌ കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഡാൻസ് ഫെസ്റ്റും നാടകവും നാളെ ലണ്ടനിൽ നടക്കും. ഒപ്പം യുകെ മലയാളി സമൂഹത്തിൽ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നല്കിയവർക്കുള്ള പുരസ്‌ക്കാര ദാനവും നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ലണ്ടനിലെ ഹോൺചർച്ചിലുള്ള ക്യാമ്പയ്ൻ അക്കാദമി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.

യുക്‌മ നാഷണൽ പ്രസിഡന്റ് അഡ്വ:എബി സെബാസ്റ്റ്യൻ ഉത്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കേംബ്രിഡ്‌ജ്‌ മേയർ അഡ്വ ബൈജു തിട്ടാല മുഖ്യാതിഥിയായിരിക്കും, ബേസിംഗ് സ്റ്റോക്ക് സിറ്റി കൗൺസിലർ സജീഷ് ടോം മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് നടക്കുന്ന പുരസ്‌ക്കാര ദാന ചടങ്ങിൽ യുകെയിലെ മലയാളി സമൂഹത്തിൽ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നല്കിയവർക്കുള്ള പുരസ്‌ക്കാര ദാനവും നടക്കും. യുകെ മലയാളികൾ നാമ നിർദ്ദേശം ചെയ്തവരിൽ നിന്നും കൊച്ചിൻ കലാഭവൻ സെക്രട്ടറിയും, കേരളാ സംഗീത നാടക അക്കാദമി മെമ്പറുമായ ശ്രീ കെ എസ് പ്രസാദും കൊച്ചിൻ കലാഭവൻ ഡയറക്ടറും പ്രശസ്‌ത സംഗീത സംവിധായകനുമായ ശ്രീ : ഇഗ്നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) അംഗങ്ങങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

പുരസ്‌ക്കാരങ്ങൾക്ക് അർഹരായവർ
ശ്രീ : രാജേഷ് രാമൻ (സംഗീതം, സാംസ്ക്കാരികം)
മനോജ് ശിവ (നാടകം, സംഗീതം,സാംസ്ക്കാരികം)
കാനേഷ്യസ് അത്തിപ്പൊഴിയിൽ (സിനിമ, സംസ്ക്കാരികം)
അജിത് പാലിയത്ത് (സംസ്ക്കാരികം)
മണമ്പൂർ സുരേഷ് (സാഹിത്യം സംസ്ക്കാരികം, സിനിമ)
ബാലകൃഷ്ണൻ ബാലഗോപാൽ (മാധ്യമം, സംസ്ക്കാരികം)
ബാൾഡ്വിൻ സൈമൺ (നാടകം)
നൈസ് സേവ്യർ (കലാഭവൻ നൈസ്) (നൃത്തം)
ജോമോൻ മാമ്മൂട്ടിൽ (കലാ-സംസ്ക്കാരികം )
മുരളി മുകുന്ദൻ (മലയാള ഭാഷ -സാഹിത്യം, സംസ്ക്കാരികം
രശ്‌മി പ്രകാശ് (മലയാള ഭാഷ -സംസ്ക്കാരികം )
ദീപ നായർ (നൃത്തം, സംസ്ക്കാരികം)
മീര മഹേഷ് ( നൃത്തം)
തുടങ്ങിയവരാണ് പുരസ്‌ക്കാര ജേതാക്കൾ, കൂടാതെ ജൂറി അംഗങ്ങളുടെ പ്രത്യേക പരാമർശം ലഭിച്ച വരെ വേദിയിൽ അനുമോദിക്കുകയും ചെയ്യും.
പുരസ്‌ക്കാര ദാന ചടങ്ങുകളോടൊപ്പം മറ്റു കലാപരിപാടികളും അരങ്ങേറും. സുമ്പാ ഡാൻസ് ഡെമോ, വിഷു ഡാൻസ്, തുടങ്ങിയ പരിപാടിക്ക് കൊഴുപ്പേകും. തുടർന്ന് തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീൻ നോവലിനെ ആസ്‌പദമാക്കിയുള്ള നാടകവും അരങ്ങേറും.

നവരുചി റെസ്‌റ്റോറന്റ് ഒരുക്കുന്ന “തനി നാടൻ ഫുഡ് ഫെസ്റ്റ്” ൽ രുചികരമായ കേരള വിഭവങ്ങളും ആസ്വദിക്കാം, പ്രവേശനം സൗജന്യമായിരിക്കും.

For more information please contact
07841613973
[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more