അനീഷ് ജോൺ
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച ‘യൂണിറ്റി ഫെസ്റ്റിവൽ 2025’ വൻ വിജയമായി സമാപിച്ചു. സിഡാർ അക്കാഡമി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷത്തിൽ വിവിധ മതവിശ്വാസങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും നിരവധി ആളുകൾ ഒത്തുചേർന്നു. ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഐക്യദാർഢ്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം. പ്രസിഡൻ്റ് ശ്രീ അജീഷ് കൃഷ്ണൻ അധ്യക്ഷതവഹിച്ച ആഘോഷത്തിൽ സെക്രട്ടറി ശ്രീമതി സ്മൃതി രാജീവ്, ട്രഷറർ ശ്രീ ജോർജ്ജ് കളപ്പുരയ്ക്കൽ, വൈസ് പ്രസിഡൻ്റ് മാരായ ശ്രീ അജയ് പെരുമ്പലത്, ശ്രീ അനീഷ് ജോൺ, ജോയിൻ്റ് സെക്രട്ടറി ശ്രീ അജിത് സ്റ്റീഫൻ എന്നിവർ ആശംസകൾ അറിയിച്ചു.
കമ്മ്യൂണിറ്റിയുടെ ഐക്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി മാറിയ ഈ ആഘോഷവേളയിൽ കമ്മ്യൂണിറ്റിയുടെ ഇരുപതാം വർഷ ആഘോഷ പരിപാടിയുടെ പ്രത്യേകപേരും ലോഗോയും (‘LKC 20-20 CELEBRATION- ഒരുമയുടെ പെരുമയുടെ ഇരുപത് വർഷങ്ങൾ’) ജനറൽ കൺവീനർ ശ്രീ രമേശ് ബാബുവും മറ്റ് ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു. പരിപാടിയിൽ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ശ്രീ പ്രജീഷ് തിലകിനെ അഭിനന്ദിച്ചു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. ഈ വർഷത്തെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളിൽ പങ്കുചേർന്ന കമ്യൂണിറ്റി അംഗങ്ങൾക്കും അവരുടെ സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. Alzain റെസ്റ്റോറൻ്റ് ഒരുക്കിയ സ്പെഷ്യൽ അടപ്രഥമൻ അതിഥികൾക്ക് ഒരു പുതു രുചിക്കൂട്ടായി മാറി .
ഈ സന്തോഷകരമായ ഒത്തുചേരലിന് ആത്മാർത്ഥമായ പിന്തുണ നൽകി കൊണ്ട്
Charisma Cars Ltd (+44 7721680680, യൂസ്ഡ് കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സേവനങ്ങൾ നൽകുന്നു), Louis Kennedy Solicitors (01162334679, ലെസ്ററിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനം), Kavya Silks and Sarees (+44 7904 368252, യുകെ മലയാളികൾക്ക് ഷോപ്പിങ്ങിന്റെ നവ്യാനുഭവം സമ്മാനിക്കുന്നു), IT Master (+44 7478 205823, IT രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ട്രെയിനിംഗ് നൽകുന്നു), Alzain Kitchen (+44 7341186234, കാറ്ററിംഗ് & റെസ്റ്റോറൻ്റ് സ്ഥാപനം), D’s Cakes (+44 7878 505223, ഹോം മെയ്ഡ് കേക്ക് മേക്കർസ്), എന്നിവർ മുഴുവൻ സമയവും സഹായവുമായി പരിപാടിയിൽ പങ്കെടുത്തു.
വിവിധ കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളും മുതിർന്നവരുമായ കലാകാരന്മാരെയും അവരെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും എത്തി . ഡാൻസ് അദ്ധ്യാപകരായ ടോണി വഞ്ചിത്താനം, നീരജ കലേഷ്, ഗീതു ശ്രീജിത്ത്, അഷിത വിനീത് എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു.
പരിപാടികൾ കോർഡിനേറ്റ് ചെയ്ത ശ്യാം കുറുപ്പ്, രേവതി, അവതാരക ഐശ്വര്യ, മറ്റ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, ഫുഡ് കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ പ്രവർത്തന മികവാണ് പരിപാടിയുടെ വിജയം.
ലൈറ്റുകളും ശബ്ദവും ഒരുക്കിയ ശ്രീ അനൂപ് ജോസഫ് സാരഥിയായ ഡ്രീംസ് ഇവൻ്റ് ആൻഡ് ടീം , കലണ്ടർ തയ്യാറാക്കിയ റോബിൻസ്. , ഗാർഹിക പീഡനത്തെക്കുറിച്ച് അവബോധം നൽകിയ ലെസ്റ്റർ പോലീസ് ഡിപ്പാർട്ട്മെൻ് അതിനു വേണ്ടി മുൻകൈ എടുത്ത കമ്യൂണിറ്റി അംഗവും ലെസ്റ്റർ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനുമായ ശ്രീ ബിജു ചാണ്ടി എന്നിവർ പരിപാടിയുടെ മുഖ്യ ഘടകം ആയപ്പോൾ വൻ വിജയമായി ലെസ്റ്റർ യൂണിറ്റി ഫെസ്റ്റിവൽ മാറി ഫോട്ടോയെടുത്ത സാജു അത്താണി & ടോംസ് ബെറ്റർ ഫ്രെയിംസ് ടീമിനും, വേദി ഒരുക്കിയ ശ്രീമതി റീറ്റക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റി നന്ദി അറിയിച്ചു.
ഈ ആഘോഷം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഓർമ്മപ്പെടുത്തലായി എന്നും നിലനിൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്, വരും ദിവസങ്ങളിലും എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഇനിയും ഒട്ടനവധി ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും ഈ കൂട്ടായ്മ വേദിയാകട്ടെയെന്നും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ ചൈതന്യം നമ്മെ എപ്പോഴും ഒരുമിപ്പിക്കട്ടെയെന്നുമുള്ള പ്രത്യാശയും പങ്കുവെച്ചുകൊണ്ടാണ് ആഘോഷം സമാപിച്ചത്.
click on malayalam character to switch languages