1 GBP = 109.70
breaking news

ഐ എം എ ബാൻബറി ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 26ന്; സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ മുഖ്യാതിഥികളാകും

ഐ എം എ ബാൻബറി ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 26ന്; സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ മുഖ്യാതിഥികളാകും

ബാൻബറി: ഇന്ത്യൻ മലയാളി അസോസിയേഷൻ (ഐ എം എ) ബാൻബറിയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 26ന് സമുചിതമായി ആഘോഷിക്കും. ആഘോഷ ചടങ്ങുകളിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ മുഖ്യാതിഥികളാകും.

ഏപ്രിൽ 26ന് രാവിലെ പത്ത് മണിയോടെ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ ബാൻബറി ടൗൺ മേയർ കൗൺസിലർ മാർക്ക് ചെറി, ഡെപ്യൂട്ടി ടൗൺ മേയർ കൗൺസിലർ കീറോൺ മാൾട്ടൺ, എം പി സിയാൻ വുഡ്‌കോക്ക്, ഷെർവെൽ ഡിസ്ട്രിക്ട് കൗൺസിൽ ചെയർമാൻ കൗൺസിലർ ഡോ. ചുക്വുഡി ഒകെകെ, ബേസിംഗ്‌സ്‌റ്റോക് കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഷിബു ചാക്കോ അറിയിച്ചു.

ബാൻബറിയിലെ ബ്ലോക്സ്ഹാമിലെ വാരിനെർ സ്‌കൂളിൽ നടക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറും. ലൈവ് വയലിൻ ഷോയായിരിക്കും ഇക്കുറി പരിപാടികളിലെ പ്രധാന ആകർഷണം. രുചികരമായ ഭക്ഷണവും പരിപാടികൾക്കൊടുവിൽ ഡി ജെയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് ഐ എം എ ബാൻബറിയുടെ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

WARRINER SCHOOL, BLOXHAM, BANBURY, OX15 4LJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more