1 GBP = 117.49
breaking news

കണ്ണൂർ മേഖലയിൽ വേൾഡ് പീസ് മിഷന്റെ അഞ്ചാമത്തെ വീടിന് തറക്കല്ലിട്ടു

കണ്ണൂർ മേഖലയിൽ വേൾഡ് പീസ് മിഷന്റെ അഞ്ചാമത്തെ വീടിന് തറക്കല്ലിട്ടു

പേരാവൂർ : വേൾഡ് പീസ് മിഷന്റെ അഞ്ചാമത്തെ ഭവനം മലബാർ മേഖലയിൽ കൊളക്കാട് (കണ്ണൂർ)ഭാഗത്ത് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ തറക്കല്ലിടൽ കർമ്മം നടത്തി.
സുനിത സുരേന്ദ്രൻ എന്ന വീട്ടമ്മയ്ക്കാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ വേൾഡ് മിഷൻ പ്രോജക്ട് മാനേജർ ഡോ.ഷിജു കിഴക്കേടം ഫാ.സ്നേഹദാസ് തുടങ്ങി അനേകർ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകൾ പണിതു നൽകുന്ന വേൾഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രൊജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം (കാട്ടാക്കട), കൊല്ലം (അഞ്ചൽ), പത്തനംതിട്ട (മൈലപ്ര), കോട്ടയം(കല്ലമ്പാറ) എന്നിവിടങ്ങളിൽ ആരംഭിച്ച വീടുകളുടെ നിർമ്മാണം ജൂൺ അവസാനത്തോടെ പൂർത്തിയാകും.

റിപ്പോർട്ട്‌ : സ്നേഹാ സാബു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more