കേരളീയ തനിമയും സംസ്കാരവും കോർത്തിണക്കിയുള്ള കലാരൂപങ്ങൾ; ലൂട്ടൻ കാർണിവലിൽ ഇക്കുറിയും ശ്രദ്ധേയമായി ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷൻ (LUKA)
May 28, 2025
ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷൻ (LUKA) മേയ് 25 ഞായറാഴ്ച നടന്ന ലൂട്ടൺ കർണിവലിൽ ഈ വർഷവും തങ്ങളുടെ സാംസ്കാരിക പൈതൃകത്തിന് നിറമൊഴിവേകുന്ന പ്രകടനങ്ങളുമായി പങ്കെടുത്തു. വിവിധ നാടൻ കലാപ്രദർശനങ്ങളിലൂടെ അസോസിയേഷൻ മലയാളി സമുദായത്തിന്റെ സമൃദ്ധമായ സംസ്കാരവും കലാപാരമ്പര്യവും പ്രകടിപ്പിച്ചു. കർണിവലിന്റെ ഭാഗമായി അവതരിപ്പിച്ച ഓരോ കലാപ്രദർശനങ്ങളും വലിയ പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി . അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മറ്റിയുടെ കൂട്ടായ പ്രവർത്തനം പരിപാടി ഒരു വൻ വിജയം ആക്കി മാറ്റാൻ സഹായിച്ചു.
പങ്കെടുത്ത വിവിധ ടീമുകൾ :
തിരുവാതിര ടീം: ജെസ്ലി,ഹരിശ്രീ, രാഖി, ആൻസി, ഷിജി, പൂർണിമ, ശാന്തി, ജിഷ, റാണി, ജിസ്മി എന്നിവരാണ് ആഹ്ലാദജനകമായ തിരുവാതിര അവതരിപ്പിച്ചത്.
ഭരതനാട്യം ടീം: ഇസബെൽ, ദേവസേന, ഹിമ, സാറ എന്നിവർ ഭരതനാട്യത്തിന്റെ ഭംഗിയും ഭാവവും നിറഞ്ഞ അവതരണത്തിലൂടെ കാഴ്ചക്കാരെ ആകർഷിച്ചു.
മോഹിനിയാട്ടം ടീം: അലീന, ശിഖ, അഗ്നസ്, റേച്ചൽ, ജെനിഫർ എന്നിവരുടെ മോഹിനിയാട്ടം പ്രദർശനം സങ്കേതികതയും നൃത്തസൗന്ദര്യവും മികവുറ്റതായിരുന്നു.
കേരളനടനം ടീം: മിഷേൽ, ആരാധ്യ, അലേഷ്യ, ദിഷാന, ഫിയോണ, ആഞ്ചലിന, ജൂലിയറ്റ് എന്നിവർ ചേർന്ന് കേരളത്തിന്റെ തനത് കലാരൂപം ഭംഗിയായി അവതരിപ്പിച്ചു.
മാവേലി: കേരള സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ മാവേലി വേഷത്തിൽ ജോർജ് ദേവസിയ കർണിവലിനു ശോഭ കൂട്ടി.
കളരിപ്പയറ്റ് ടീം: ജോസഫ്, ജോയൽ എന്നിവരുടെ കലരിപ്പയറ്റിന്റെ പ്രകടനം വലിയ പ്രശംസ നേടി.
ഭാരതീയ സംസ്‌കാരത്തിന്റെയും കേരളീയ ജനജീവിതത്തിന്റെ വൈവിധ്യങ്ങളുടെയും സമന്വയമായി ലൂട്ടൺ കർണിവലിൽ LUKA അവതരിപ്പിച്ച പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്‌കാരിക ഐക്യവും പ്രതിഫലിപ്പിച്ച ഈ പ്രകടനം കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറുകയായിരുന്നു.സമൂഹത്തിൽ മലയാളികളുടെ സാന്നിധ്യവും ഐക്യവും ഇത്തരം പരിപാടികളിലൂടെ ആവേശപൂർണ്ണമായി പ്രകടമാക്കുകയാണ് ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷൻ ചെയ്തത്.
click on malayalam character to switch languages