1 GBP = 116.82
breaking news

ടസ്‌കെഴ്സ് ടൂർണമെന്റിന് കൊമ്പന്മാരുടെ പട്ടാഭിഷേകത്തോടെ പരിസമാപ്തി…!!

ടസ്‌കെഴ്സ് ടൂർണമെന്റിന് കൊമ്പന്മാരുടെ പട്ടാഭിഷേകത്തോടെ പരിസമാപ്തി…!!

സൗതാംപ്റ്റൺ : നാലാമത് അഖില യു കെ T10 ക്രിക്കറ്റ്‌ ടൂർണമെന്റിൽ സൗത്തംപ്റ്റൻ ടസ്‌കെഴ്സ് ചാമ്പ്യൻമാരായി. യു കെ യിലെ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഉത്സവ കാഴ്ചകൾ ഒരുക്കിയ ടൂർണമെന്റ് ആയിരുന്നു നാലാമത് ടസ്‌കെഴ്സ് അഖില യു കെ T10 ടൂർണമെന്റ്. യു കെ യിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ വീറും വാശിയും വാനോളമുയർത്തിയ ഫൈനൽ പോരാട്ടത്തിൽ ശക്തരായ KCCP പോർട്സ്മൌത്തിനെ വീഴ്ത്തികൊണ്ടായിരുന്നു ആതിഥേയരായ സൗത്താംപ്റ്റൻ ടസ്ക്കേഴ്സിന്റെ കിരീട ധാരണം.

ആമ്പിൾ മോർട്ഗെജസ് വിന്നർസ് ട്രോഫിയും ക്യാഷ് അവാർഡും ഇടികുള സോളിസിറ്റർസ് റണ്ണേഴ്സ് ട്രോഫിയും ക്യാഷ് അവാർഡും യഥാക്രമം വിജയികൾക്ക് ടസ്‌കെഴ്സ് മുഖ്യ സ്പോൺസർ സ്റ്റീഫൻ ഇടിക്കുള കൈമാറി. ടൂർണമെന്റ് മറ്റൊരു സ്പോൺസറായ വണ്ടിക്കാരൻ യു കെ യും സന്നിഹിതനായിരുന്നു. ക്ലബ്‌ ഭാരവാഹികളായ ബിനോയ്‌ ജേക്കബ്, രഞ്ജിത്ത് തലപ്പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more