1 GBP = 113.27
breaking news

സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും സംയുക്ത ഉത്സവം ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്.

സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും സംയുക്ത ഉത്സവം ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്.

അമർനാഥ്, പിആർഒ

സമൂഹത്തിന്റെ ഐക്യത്തിന്റെയും , സ്നേഹത്തിന്റെയും പ്രതീകമായി, എസ്.എം.എ. (സ്കോട്ലൻഡ് മലയാളി അസോസിയേഷൻ) ഏപ്രിൽ 26ന് വൻ ആഘോഷത്തിനൊരുങ്ങുന്നു. വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും കോര്‍ത്തിണക്കിയ , ഈ സംയുക്ത പരിപാടി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും, മത സൗഹാർദവും, ശക്തി പെടുത്തുക എന്നതാണ് ലക്ഷ്യം.

ഏപ്രിൽ 26ന് വൈകുന്നേരം 4 മണിക്ക് പരിപാടികൾ ആരംഭിക്കും. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും .

സമകാലിക, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഒരു മനോഹര നാടകപ്രകടനം അരങ്ങേറും. SMA യുടെ യുവ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ബാൻഡ് പരിപാടിയുടെ ആവേശം വർധിപ്പിക്കും.അതുപോലെ
വിവിധ നൃത്തപ്രകടനങ്ങൾ ചടങ്ങിന് വർണ്ണശബളത നൽകും.
കുട്ടികൾക്കായി വിവിധ സമ്മാനങ്ങളും, ഉപഹാരങ്ങളും, വിനോദപരിപാടികളും , ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.

“ഇത്തരത്തിലുള്ള സംയുക്ത ആഘോഷങ്ങൾ, സമൂഹത്തിൽ ഒത്തൊരുമയും, സഹകരണവും വർധിപ്പിക്കാനും, വ്യത്യാസങ്ങളെ മറന്ന് സഹവർത്തിത്വം ഉണർത്താനാകും ഈ അവസരം,” എന്നായിരുന്നു എസ്.എം.എ. പ്രസിഡന്റ് ശ്രീ. ഡോ. ലിബു മഞ്ചക്കൽ അറിയിച്ചത്.

പരിപാടിയിലേക്ക് പ്രാദേശിക സംഘടനകളുടെയും, വിദ്യാർഥികളുടെയും സഹകരണത്തോടെ വലിയ ഒരു ജനകീയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സിന്റോ പാപ്പച്ചൻ അറിയിച്ചു . “ഒരുമയുടെ ശക്തി സമൂഹത്തെ മുന്നോട്ട് നയിക്കും” എന്ന സന്ദേശവുമായാണ് ഈ സംയുക്ത ഉത്സവം ഒരുങ്ങുന്നത്.

കലയും കേരളീയ സംസ്ക്കാരവും ഒരുമിച്ച് സംഗമിക്കുന്ന, എസ്.എം.എ.യുടെ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ, സമൂഹത്തിൽ നവ ഊർജം പകരാന്‍ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. ഏതാനും Entry പാസ്സുകൾ മാത്രം ബാക്കി. കോർഡിനേറ്റർസ് ആയി ബന്ധപ്പെടുക.

https://www.eventbrite.com/e/1320865437079?aff=oddtdtcreator

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more