യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായികമേള ജൂൺ 21ന് ലിവർപൂളിൽ…..രജിസ്ട്രേഷൻ ആരംഭിച്ചു….. അവസാന തീയ്യതി ജൂൺ 14 ശനിയാഴ്ച
Jun 05, 2025
അനിൽ ഹരി
(പി ആർ ഒ യുക്മ, നോർത്ത് വെസ്റ്റ്)
ജൂൺ21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വ്യത്യസ്ത പ്രായ പരിധികളിലായി വിവിധ ഇനങ്ങളിൽ നടത്തപ്പെടുന്നു. അതിവിശാലമായ സ്റ്റേഡിയത്തിൽ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മൽസരങ്ങൾ നടക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടക്കുന്നത്. രാവിലെ 8.30 ന് രജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡൻ്റ് ഷാജി തോമസ് വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോ ഓർഡിനേറ്റർ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ്, നാഷണൽ പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൈ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവർ റീജിയൻ കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയിൽ അംഗങ്ങളായിട്ടുള്ള അസ്സോസിയേഷനുകളിൽ മെമ്പർഷിപ്പ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. മത്സരിക്കാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 28 തീയതി ബെർമിങ്ഹാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നതാണ്.
പൂർണമായും ഓൺലൈൻ ആയി നടക്കുന്ന രജിസ്ട്രേഷൻ ജൂൺ 14ന് മുൻപായി നിങ്ങളുടെ അംഗ അസ്സോസിയേഷൻ വഴി ചെയ്യേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ
സ്പോർട്സ് സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ:
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors)
click on malayalam character to switch languages