1 GBP = 114.21
breaking news

ഹാർലോ മലയാളി അസോസിയേഷൻ സംഗീത സന്ധ്യ: തറവാട് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ആഘോഷം

ഹാർലോ മലയാളി അസോസിയേഷൻ സംഗീത സന്ധ്യ: തറവാട് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ ആഘോഷം

ഹാർലോ: ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ ഭാഗമായി, പ്രശസ്തമായ തറവാട് മ്യൂസിക് ബാൻഡിന്റെ സഹകരണത്തോടെ വിപുലമായ സംഗീത പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ട്രഷററുമായ ശ്രീ. ഷിന്റോ സ്കറിയ ഉൽഘാടന പരിപാടി നിർവഹിച്ചു. കലയിലൂടെ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന ശക്തിയെ കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി: “കലയെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിലേക്ക് ആവേശവും മാറ്റവും കൊണ്ടുവരികയും ചെയ്യേണ്ടത് ഓരോ സംഘടനയുടെ ഉത്തരവാദിത്വമാണ്.”

പരിപാടിയുടെ ഭാഗമായി, യുക്മ നാഷണൽ കമ്മറ്റിയുടെ ഫോർച്യൂൺ ബമ്പർ ടിക്കറ്റിന്റെ ആദ്യ വിതരണ ഉത്ഘാടനവും നടന്നു. അസോസിയേഷന്റെ ഒന്നാമത്തെ പ്രസിഡന്റായ ശ്രീ. ജോസഫ് എബ്രഹാമിന് (പോപ്പി ചേട്ടൻ)ടിക്കറ്റ് കൈമാറി ഉൽഘാടനം നടത്തുകയായിരുന്നു.

തറവാട് ബാൻഡിന്റെ പ്രകടനം പ്രേക്ഷകമനസ്സുകൾ കീഴടക്കി. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും നിന്നുള്ള സംഗീത പ്രേമികൾ പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. ഓരോ പ്രകടനത്തിലും തറവാട് ടീം പ്രേക്ഷകരെ ആവേശഭരിതരാക്കി.

ടീം അടിമുടി നാടൻ ഒരുക്കിയ ഭക്ഷണശാല, വളരെ ജനകീയമാക്കി അസ്വദിച്ച് കഴിച്ചവർ വീണ്ടും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി പാർസൽ വാങ്ങിയും ആണ് പോയത് മണവാട്ടി ബ്രാഡ് ഡ്രിങ്ക്, പങ്കെടുത്തവരിൽ വലിയ സ്വീകാര്യത നേടിയതായി സംഘാടകർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി തറവാട് മ്യൂസിക് ബാൻഡ് ടീമിനും, ലൈഫ് ലൈൻ, ജിയ ട്രാവൽസ്, 3 ഫ്രെയിംസ് എന്നീ സ്പോൺസർമാർക്കും, ചേർന്നു പ്രവർത്തിച്ച ഹാർലോ മലയാളി അസോസിയേഷൻ കമ്മറ്റിയോടും, ഈ പ്രോഗ്രാം ഹാർലോയിക്ക് സമ്മാനിച്ച ജോയിന്റ് സെക്രട്ടറി ശ്രീ. സന്ദീപിനോടും അസോസിയേഷൻ സെക്രട്ടറി ശ്രീ. ജോബ് കുരുവിള നന്ദി അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more