1 GBP = 115.18
breaking news

ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷന്റെ “മൈത്രി 2025” മാനവികതയുടെ ആഘോഷമായി

ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷന്റെ “മൈത്രി 2025” മാനവികതയുടെ ആഘോഷമായി

ന്യൂബറി: യു കെ യിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈസ്റ്റർ – വിഷു – റംസാൻ ആഘോഷങ്ങൾ ഗംഭീരമായി. “മൈത്രി 2025” എന്ന് നാമകരണം ചെയ്ത പരിപാടി ബേസിംഗ്‌സ്‌റ്റോക്ക്‌ കൗൺസിലറും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം ഉദ്ഘാടനം ചെയ്തു.

ന്യൂബറി സട്ടൺ ഹാളിൽ ജിജു യോവിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ, മത-സാമുദായിക സൗഹാർദത്തിന്റെയും, മാനവിക കാഴ്ചപ്പാടുകൾ വളർത്തി എടുക്കേണ്ടതിന്റെയും പ്രസക്തി കൗൺസിലർ സജീഷ് ടോം എടുത്തു പറഞ്ഞു.

നാല് മണിക്കൂറിലേറെ തുടർച്ചയായി നടന്ന കലാ-സാംസ്ക്കാരിക പരിപാടികൾക്ക് ശാലിനി, ടെനി, ശ്രീജിത്ത്, ജിജു, റോഷിൻ, ശരണ്യ, സെബിൻ എന്നിവരടങ്ങിയ ടീം ആണ്‌ നേതൃത്വം നൽകിയത്.

കുട്ടികലും മുതിർന്നവരും ഒരുപോലെ നിറഞ്ഞാടിയ വേദി, വൈവിധ്യത്തിന്റെ ആഘോഷവും സൗഹൃദത്തിന്റെ ചേർത്തു പിടിക്കലുമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more