1 GBP = 110.73
breaking news

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി സാലിസ്ബറി മലയാളി അസോസിയേഷന് നവ നേതൃത്വം. എംപി പത്മരാജ്, ജിനോയിസ് തോമസ്, ഷാൽമോൻ പങ്കേത്ത് തുടങ്ങിയവർ നയിക്കും.

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി സാലിസ്ബറി മലയാളി അസോസിയേഷന് നവ നേതൃത്വം. എംപി പത്മരാജ്, ജിനോയിസ് തോമസ്, ഷാൽമോൻ പങ്കേത്ത് തുടങ്ങിയവർ നയിക്കും.

ഡിനു ഡൊമിനിക്, പി.ആർ.ഓ

സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി മലയാളി അസോസിയേഷൻ 2025-2027 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. എം.പി പത്മരാജ് പ്രസിഡണ്ടായും ജിനോയിസ് തോമസ് സെക്രട്ടറിയായും ഷാൽമോൻ പങ്കേത്ത് ട്രഷററുമായുള്ള ഭരണസമിതി ആകും സംഘടനയ്ക്ക് നേതൃത്വം നൽകുക.

മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ മുൻ പ്രസിഡൻറ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുജു ജോസഫും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ ജയിവിൻ ജോർജ്ജും അവതരിപ്പിച്ചു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ രണ്ട് വർഷം അസോസിയേഷൻ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് മുൻ രക്ഷാധികാരി ജോസ് കെ ആൻറണി സംഘടന നിലനിൽക്കേണ്ടതിൻറെ ആവശ്യകതയും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുവാൻ പ്രാപ്തിയുള്ള ഒരു നേതൃത്വം നിലവിൽ വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഷിബു ജോൺ, മേഴ്സി സജീഷ് എന്നിവർ ലഭിച്ച പാനൽ ജനറൽ ബോഡിക്ക് മുൻപാകെ അവതരിപ്പിച്ചു. എംപി പത്മരാജ്, ജിനോയിസ് തോമസ്, ഷാൽമോൻ പങ്കെത് എന്നിവരോടൊപ്പം വൈസ് പ്രസിഡൻറ് ആയി ലിനി നിനോ, ജോയിൻ സെക്രട്ടറിയായി ആൻമേരി സന്ദീപ്, ജോയിൻ ട്രഷററായി ബിജു ഏലിയാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പ്രസിഡൻറ് എംപി പത്മരാജ് മറ്റ് നിർവാഹകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കോഡിനേറ്റർമാരായി റോഷ്നി വൈശാഖ് (കിഡ്സ്), ജിൻസി അനു (ലേഡീസ്) ബിബിൻ ജോർജ് (മെൻസ്) എന്നിവരെയും സ്പോർട്സ് കോഡിനേറ്റർമാരായി നിശാന്ത് സോമൻ (മെൻസ്), റിയാ ജോസഫ് (ലേഡീസ്) എന്നിവരെയും പ്രഖ്യാപിച്ചു. ഫുഡ് കോർഡിനേറ്ററായി സീനിയർ മെമ്പർ സാബു ജോസഫും ഇവൻറ് ആൻഡ് സ്റ്റേജ് കോഡിനേറ്റനായി അരുൺ കൃഷ്ണനും സോഷ്യൽ മീഡിയ കോഡിനേറ്റർ ആയി പ്രശാന്തും യൂത്ത് കോഡിനേറ്ററായി അഖിൽ ജോസഫും പ്രവർത്തിക്കും. യുക്മ പ്രതിനിധികളായി എംപി പത്മരാജ്, ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക് ഓലിക്കൽ എന്നിവർ തുടരും. സൗത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അംഗവും യുക്മ ന്യൂസ് കോഡിനേറ്ററുമായ ഡിനു ഡൊമിനിക് സാലിസ്ബറി മലയാളി അസോസിയേഷന്റെ പിആർഒ ആയി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയ്ക്ക് ഒരു രക്ഷാധികാരി ഉണ്ടാവേണ്ടതിൻറെ ആവശ്യകത പ്രസിഡൻറ് യോഗത്തിന് മുമ്പിൽ പറയുകയും ഷിബു ജോൺ രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തുടർന്ന് പ്രസിഡൻറ് എംപി പത്മരാജന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി ജിനോയിസ് വരുന്ന രണ്ടു വർഷത്തെ നയ പ്രഖ്യാപനം നടത്തുകയും നിഷാന്ത് സോമൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിപ്പിനെ കുറിച്ചും സംസാരിച്ചു. ലേഡീസ് ഡേ ഔട്ട്, ചിൽഡ്രൻസ് ഡേ, കിഡ്സ് ഫുട്ബോൾ ട്രെയിനിങ്, ഡ്രാമ ക്ലബ്ബ്, സ്പോർട്സ് ട്രെയിനിങ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായുള്ള ഫാമിലി ട്രിപ്പ്, വള്ളംകളി, വടംവലി മത്സരങ്ങൾക്കായുള്ള പരിശീലനങ്ങൾ തുടങ്ങിയവയെല്ലാം വരും രണ്ട് വർഷങ്ങളിൽ ഉണ്ടാകുമെന്ന് സെക്രട്ടറി ജിനോയിസ് അറിയിച്ചു. യുക്മ കലാ കായികമേളകൾക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

തുടർന്ന് പിആർഒ ഡിനു ഡൊമിനിക് പുതിയ പാനലിന് ആശംസ നേരിയുകയും യോഗത്തിൽ വന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more