1 GBP = 105.77
breaking news
- മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് വിട
- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു..... ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും
- മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും
- 'ബോചെയ്ക്ക് കുരുക്ക് മുറുകും'; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത
- എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു
- എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്
- ‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍
Associations
Latest Updates
- യുക്മ റീജിയണൽ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു….. ഫെബ്രുവരി 8, 15 തീയ്യതികളിൽ പ്രധാന റീജിയണുകളിൽ തിരഞ്ഞെടുപ്പ് നടക്കും യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ 16/11/2024ന് ഡെർബിയിൽ ചേർന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യൻ ജോർജ്ജ്, മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂർവ്വകമായി നടത്തുവാൻ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഇതിൻ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ യോഗം ചേർന്ന് റീജിയണൽ, നാഷണൽ ഇലക്ഷൻ – 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൻ്റെ
- മകരവിളക്ക് മഹോത്സവം; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി സന്നിധാനം. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇന്ന് മുതൽ തൽസമയ ബുക്കിംഗ് കൗണ്ടറുകൾ നിലക്കലിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ക്രമീകരണങ്ങൾ നാളെ പൂർത്തിയാകും. ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കും. വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന്
- ‘ബോചെയ്ക്ക് കുരുക്ക് മുറുകും’; കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യത കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകാൻ സാധ്യത. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണനയിലാണെന്ന് സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. ബോബിക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം കയ്യിലുണ്ട് എന്നും മൊബൈൽ ഫോൺ അടക്കം കോടതിയിൽ ഹാജരാക്കുമെന്നും എസിപി പറഞ്ഞു. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല. ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും എസിപി കൂട്ടിച്ചേർത്തു. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും
- എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്, കെ കെ ഗോപിനാഥന് എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തു.ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. എന്‍എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഐ സി ബാലകൃഷ്ണനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്. സഹകരണ
- എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത് എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ,