1 GBP = 128.13
breaking news

വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ

വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ

റെഡ്ഹിൽ: റെഡ്ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വാരിയേഴ്സ് കപ്പ് 2026’ ഏകദിന ടി10 ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. 11A Park Avenue, Caterham, Surrey CR3 6AH ആണ് വേദി. വിവിധ മേഖലകളിൽ നിന്നുള്ള 9 ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കും.

ടൂർണമെന്റിന്റെ ഉദ്ഘാടനം MARS പ്രസിഡന്റും UUKMA സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റുമായ ജിപ്സൺ തോമസ്, Idealistic Mortgage & Insurance-ലെ ബിബിൻ വർഗീസ് എന്നിവർ ചേർന്ന് നിർവഹിക്കും.

ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് £501 ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് £301 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ എന്നിവർക്കും പ്രത്യേക ട്രോഫികൾ നൽകും.

സമ്മാനദാന ചടങ്ങിൽ Director-St. Clare Mission Redhill-ന്റെ വികാരി ഫാ. ജിമ്മി മത്തത്തിൽ, ഒന്നാം സമ്മാന സ്പോൺസറായ Amazing India UK Services Pvt. Ltd.-ലെ ഫ്രാൻസിസ് ഫിലിപ്പ്, രണ്ടാം സമ്മാന സ്പോൺസറായ Sandy Sports-ലെ മനോജ്, Idealistic Mortgage & Insurance-ലെ ബിബിൻ വർഗീസ് എന്നിവർ പങ്കെടുക്കും.

Nala by Joshua Tree, Redhill Foodland, SH Supermarket & Hardwares, Redhill എന്നിവരാണ് ടൂർണമെന്റിന്റെ സഹ സ്പോൺസർമാർ.

ക്രിക്കറ്റ് മത്സരങ്ങൾക്കൊപ്പം കുടുംബങ്ങൾക്കും കാണികൾക്കും വിനോദം പകരുന്ന പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. £5 ലക്കി ഡ്രോയിലൂടെ നിരവധി ആകർഷക സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ടാകും.

ആവേശകരമായ ടി10 ക്രിക്കറ്റ് പോരാട്ടത്തിനും കുടുംബസംഗമത്തിനും സാക്ഷിയാകാൻ ഏവരെയും വാരിയേഴ്സ് കപ്പ് 2026 വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി റെഡ്ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more