1 GBP = 129.87
breaking news

ബാരിയിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി, യുകെ എ ഐ മന്ത്രി ശ്രീ കനിഷ്ക നാരായൺ മുഖ്യാതിഥി.

ബാരിയിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി, യുകെ എ ഐ മന്ത്രി ശ്രീ കനിഷ്ക നാരായൺ മുഖ്യാതിഥി.

ബെർലി മാളിയേക്കൽ, ബാരി, വെയിൽസ്

ബാരി: മലയാളി വെൽഫെയർ അസോസിയേഷൻ ബാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരളീയ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമായി മാറി. വെയിൽ ഓഫ് ഗ്ലാമോർഗൻ എം.പി.യും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയുമായ കനിഷ്ക നാരായൺ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആയി പങ്കെടുത്തു.

ആഗസ്റ്റ് 22ന് ശനിയാഴ്ച ബാരിയിൽ നടന്ന പരിപാടിയിൽ യുകെയിലെ എ ഐ മന്ത്രി ശ്രീ കനിഷ്ക നാരായൺ മുഖ്യാതിഥിയും ആയപ്പോൾ വെയിൽ ഓഫ് ഗ്‌ളാമോർഗൻ മേയർ കൗൺസിലർ കേറീസ് സ്റ്റെല്ലാർഡ് വിശിഷ്ടാതിഥിയും ആയിരുന്ന ഉൽഘാടന ചടങ്ങിൽ യുക്മ ദേശീയ കമ്മിറ്റി അംഗം കൗൺസിലർ ബെന്നി അഗസ്റ്റിൻ, സൗത്ത് വെയിൽസ് പോലീസ് ഡിപ്പാർട്മെന്റിലെ കമ്മ്യൂണിറ്റി സേഫ്റ്റി മാനേജർ ശ്രീ. റീസ് ബർടൺ, ഇന്ത്യൻ ഹെറിറ്റേജ് സെന്ററിന്റെ ചീഫ് ശ്രീമതി. തൃപ്തി മേഗിരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിക്കുകയും, ശ്രീ. പ്രവീൺ കുമാർ സ്വാഗതം പറയുകയും അഡ്വ. അനന്തൻ നന്ദിയും പറഞ്ഞു.

ഇത് വെയിൽസിലെ ആദ്യ ഓണാഘോഷമായപ്പോൾ ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ നിരവധി മലയാളി കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു.

മലയാളി വെൽഫെയർ അസോസിയേഷൻ ബാരി പ്രസിഡന്റ് ടോംബിൽ കണ്ണത്ത്, സെക്രട്ടറി പ്രവീൺ കുമാർ, ട്രഷറർ അനന്തൻ, ശ്രീ മുകുൽകുമാർ ശ്രീമതി. അനു വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ഓണത്തിന്റെ പാരമ്പര്യവും കേരളീയ സംസ്കാരവും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ഓണസദ്യ, കലാപരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. വിദേശ മണ്ണിലും കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് സമൂഹത്തെ ഒരുമിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങൾ മലയാളി സമൂഹത്തിന്റെ ശക്തിയും ഐക്യവും വിളിച്ചോതുന്നതാണെന്ന് സംഘാടകർ പറഞ്ഞു.

ബാരിയിലെ മലയാളി സമൂഹത്തിന് ഓണം ഒരു ആഘോഷം മാത്രമല്ല, ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷം കൂടിയാണ് എന്ന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

“കേരളത്തിന്റെ പൈതൃകം ഹൃദയത്തിൽ സൂക്ഷിച്ച്, ബ്രിട്ടനിൽ ഒരുമയോടെ — മലയാളി വെൽഫെയർ അസോസിയേഷൻ ബാരിയുടെ ഓണം” വളരെ രുചികരമായ ഓണസാധ്യയോടെ ആഘോഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more