1 GBP = 128.15
breaking news

സൗത്താംപ്ടൺ മലയാളി അസോസിയേഷൻ ഓണാഘോഷവും ഇരുപതാം വാർഷികവും പ്രൗഢഗംഭീരമായി; ഡെപ്യൂട്ടി മേയർ സജീഷ് ടോം മുഖ്യാതിഥിയായി

സൗത്താംപ്ടൺ മലയാളി അസോസിയേഷൻ ഓണാഘോഷവും ഇരുപതാം വാർഷികവും പ്രൗഢഗംഭീരമായി; ഡെപ്യൂട്ടി മേയർ സജീഷ് ടോം മുഖ്യാതിഥിയായി

സൗത്താംപ്ടൺ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷവും ഇരുപതാം വാർഷികവും സംയുക്തമായി വിക്കാം വില്ലേജ് ഹാളില്‍ സെപ്റ്റംബർ അഞ്ചാം തീയതി നടത്തപ്പെട്ടു.

ആഘോഷങ്ങൾക്ക് ബേസിംഗ് സ്റ്റോക്കിന്റെയും ഡീൻ ബോറോ കൗൺസിലിന്റെയും ഡെപ്യൂട്ടി മേയറും മലയാളിയുമായ സജീഷ് റ്റോം മുഖ്യാതിഥി ആയിരുന്നു. സ്വാഗതമരുളിയ മാസ് പ്രസിഡന്റ് ഷെല്ലി കുര്യൻ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാള ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഊന്നി പറയുകയുണ്ടായി.

വർണ്ണാഭമായ ഓണപ്പൂക്കളവും മാവേലിയും ചെണ്ട മേളവും തിരുവാതിരക്കളിയും നൃത്തനൃത്യങ്ങളും ഗാനാലാപനങ്ങളും സ്കിറ്റുകൾ കൊണ്ടും ഇരുപതു വർഷത്തെ സൗത്താംപ്ടൺ മലയാളി സമൂഹത്തിന്റെ പ്രതാപവും പ്രതിഭയും ഒത്തൊരുമയും പരസ്പരമുള്ള സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ.

2025-2026 അസ്സോസിയേഷന്റെ കമ്മിറ്റി അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് ഷെല്ലി കുര്യൻ വൈസ് പ്രസിഡന്റ് സുരേഷ് പി. കമൽ സെക്രട്ടറി ലീജി വർഗീസ് ജോയിന്റ് സെക്രട്ടറി ലിയാ തോമസ് ട്രഷറർ ഫെബിൻ ജോർജ്ജ് ആർട്സ് കോർടിനേറ്റർ സ്റ്റോയി തൃശ്ശൂക്കാരൻ സ്പോർട്സ് കോർടിനേറ്ററുമാരായ ജോയി ജോർജ്ജ് സോബർട് മാത്യു ഫുഡ് കോർടിനേറ്റർ സന്തോഷ് വാസു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2003 മുതൽ സൗത്താംപ്ടണിലേക്ക് കുടിയേറിപ്പാർത്ത മലയാളികൾ ഒന്നുപോലെ ഓണസദ്യയും കലാപരിപാടികളും ആസ്വദിക്കുകയും കുടുംബാംഗങ്ങൾ പരസ്പരം പരിചയം പുതുക്കുകയും ചെയ്യുന്ന ഒരു സംഗമ വേദിയാണ് സൗത്താംപ്ടൺ മലയാളിയെ സംബന്ധിച്ച് ഓണാഘോഷം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more