1 GBP = 128.15
breaking news

ഗ്രിംസ്ബിയിൽ ഓണാഘോഷം ‘തിമൃത്തോണം’ സെപ്റ്റംബർ 12 ശനിയാഴ്‌ച

ഗ്രിംസ്ബിയിൽ ഓണാഘോഷം ‘തിമൃത്തോണം’ സെപ്റ്റംബർ 12 ശനിയാഴ്‌ച

ഗ്രിംസ്ബി: മലയാളികളുടെ ദേശീയോത്സവമായ ഓണം ആഘോഷിക്കാൻ ഗ്രിംസ്ബിയിലെ ക്ലിത്തോപ്സ് മെമോറിയൽ ഹാൾ ഒരുങ്ങുന്നു. ഈ ശനിയാഴ്ച നടക്കുന്ന വർണാഭമായ ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകർ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.

പൂക്കളം, വൈവിധ്യമേറിയ ഓണക്കളികൾ, കലാപരിപാടികൾ, മഹാബലി യുടെ വ്യത്യസ്തതയുള്ള entry, രുചിയൂറും സദ്യ, വടംവലി എന്നിവയോടൊപ്പം GCSE, A level, യുക്മ ദേശീയ തലത്തിൽ ഗ്രിംസ്‌ബിയെ പ്രതിനിധീകരിച്ചവർ എന്നിവരെ അഭിനന്ദിക്കുന്ന ചടങ്ങിൽ GKA പ്രസിഡൻ്റ് ശ്രീമതി അമ്പിളി എസ് മാത്യൂസ് ഓണ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇത്തവണ മഹാബലിയുടെ കുടംബത്തോടെയുള്ള പ്രത്യേക വരവാണ് ഒരുക്കിയിരിക്കുന്നത്. ഓണത്തിന്റെ സ്നേഹവും സമത്വവും ഐക്യവും ഓർമ്മിപ്പിച്ചുകൊണ്ട്, എല്ലാവരെയും ആവേശത്തിലാഴ്ത്തുന്ന രീതിയിലായിരിക്കും മഹാബലിയുടെ പ്രവേശനം.

പാരമ്പര്യത്തിന്റെ നിറവും ആഘോഷത്തിന്റെ ആവേശവും ഒത്തുചേരുന്ന ഈ ഓണാഘോഷം എല്ലാവർക്കും ഒരുമയുടെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി സുജീഷ് പിള്ള അറിയിച്ചു.

കുടുംബസമേതം എല്ലാവരും രാവിലെ 10 മണിക്ക് തുടങ്ങുന്ന ഉത്സവ മാമാങ്കത്തിൽ എത്തിച്ചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കുവെക്കാനും, നമ്മുടെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരാനും എല്ലാവരും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

“ഒരുമയുടെ ഓണം… സന്തോഷത്തിന്റെ ഓണം… ഗ്രിംസ്ബിയുടെ ഓണം!” തിമൃത്തോണം!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more