അരുൺ വർഗ്ഗീസ്, കേംബ്രിഡ്ജ്
ഹാവർഹിൽ: കേരള കൾച്ചറൽ അസോസിയേഷൻ ഹാവർഹിൽ (KCAH) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ ഹാവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
KCAH ഭാരവാഹികളുമായി മേയർ നടത്തിയ കൂടിക്കാഴ്ചയിൽ പ്രാദേശിക മലയാളി സമൂഹത്തിന്റെ ക്ഷേമം, സാമൂഹിക ഐക്യം, യുവജന ശാക്തീകരണം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജീവകാരുണ്യ പദ്ധതികൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ KCAHയ്ക്ക് മേയർ നൽകിയ പിന്തുണയ്ക്കും ഹാവർഹിൽ ടൗൺ കൗൺസിൽ അനുവദിച്ച ഗ്രാന്റുകൾക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
യോഗത്തിനിടെ KCAHയുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് മേയർക്ക് സമർപ്പിച്ചു. തുടർന്ന്, പുതിയ പ്രവർത്തന വർഷത്തിൽ നടപ്പാക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, കായിക, ജീവകാരുണ്യ, കമ്മ്യൂണിറ്റി വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന ആക്ഷൻ പ്ലാൻ മേയർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ചടങ്ങിൽ KCAH പ്രസിഡന്റ് നോബിൻ തമ്പി, വൈസ് പ്രസിഡന്റ് ബിജോ ജോയ്, സെക്രട്ടറി ഷിജോ ജോസഫ്, ജോയിന്റ് സെക്രട്ടറി ജിജോ മാത്യു, ട്രഷറർ ജിന്റോ, ജോയിന്റ് ട്രഷറർ ജോസ്മോൻ ബേബി, പി.ആർ.ഒ. നിതിൻ വർഗീസ്, എക്സിക്യൂട്ടീവ് അംഗം പ്രദീപ് മാത്യു എന്നിവർ പങ്കെടുത്തു.
ഹാവർഹിലിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സമൂഹവുമായി സഹകരിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് പുതിയ ആക്ഷൻ പ്ലാനിന്റെ പ്രധാന ലക്ഷ്യമെന്ന് KCAH ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ ക്യാപ്ഷൻ:
KCAHയുടെ 2026–2027 പ്രവർത്തന വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ ഹാവർഹിൽ ടൗൺ കൗൺസിൽ മേയർ ലോറ മില്ലർ-ജോൺസ് പ്രകാശനം ചെയ്യുന്നു. KCAH പ്രസിഡന്റ് നോബിൻ തമ്പി ഉൾപ്പെടെയുള്ള ഭാരവാഹികൾ സമീപം.
click on malayalam character to switch languages