1 GBP = 128.15
breaking news

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം ‘ഓണനിലാവ് 2026’ ശനിയാഴ്ച 10.30 ന് ആരംഭിക്കും

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം ‘ഓണനിലാവ് 2026’ ശനിയാഴ്ച 10.30 ന് ആരംഭിക്കും

റോമി കുര്യാക്കോസ് 

ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – യുടെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 26, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.

ബോൾട്ടനിലെ ഇന്ത്യൻ സ്പോർട്സ് ക്ലബ് ഹാളിൽ വച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 6മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി  ഒരാൾക്ക് £15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ  കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാൻസ് ഷോ, ഗാന – നൃത്ത – നൃത്യങ്ങൾ, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ. 

പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമാ റീജിയണൽ / നാഷണൽ കായികമേളയിൽ ബി എം എയെ പ്രതിനിധീകരിച്ച് സമ്മാനം കരസ്തമാക്കിയ അംഗങ്ങൾ, ബി എം എ കുടുംബങ്ങളിൽ നിന്നുമുള്ള എ ലെവൽ / ജി സി എസ് ഇ പരീക്ഷ വിജയികൾ എന്നിവരെ വേദിയിൽ ആദരിക്കും.

ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ 

താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും  ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.  

Venue:

Bolton Indian Sports Club

Hacken Ln Darcy Lever Bolton BL3 1SD

കൂടുതൽ വിവരങ്ങൾക്ക്:

അനിയൻകുഞ് സഖറിയ (പ്രസിഡന്റ്‌): +44 7877 981155

റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): +44 7776646163

അഭിലാഷ് പിള്ള (ട്രഷറർ): 

+44 7826 544711

ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): 

+44 7789680443

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more