1 GBP = 128.15
breaking news

നോർമ്മയുടെ ഓണാഘോഷം ഇന്ന്!ആവേശത്തോടെ ‘പൊന്നോണം ’26’: യുക്മ ട്രഷറർ ഷീജോ വർഗ്ഗീസ് വിശിഷ്‌ടാതിഥി.

നോർമ്മയുടെ ഓണാഘോഷം ഇന്ന്!ആവേശത്തോടെ ‘പൊന്നോണം ’26’: യുക്മ ട്രഷറർ ഷീജോ വർഗ്ഗീസ് വിശിഷ്‌ടാതിഥി.

മലയാളി മനസ്സ് എപ്പോഴും ആഗ്രഹിക്കുന്ന തനിമയാർന്ന ഓണാഘോഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (NORMMA) സംഘടിപ്പിക്കുന്ന ‘പൊന്നോണം ’26’ ഇന്ന് (സെപ്റ്റംബർ 26, ശനിയാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ചാഡർട്ടനിലെ St. Herbert’s RC Church (148 Broadway, Chadderton, Oldham, OL9 0JY) ഓഡിറ്റോറിയത്തിൽ വെച്ച് വളരെ വിപുലമായ രീതിയിൽ നടക്കുകയാണ്. യുകെയിലെ നിരവധിയായ മലയാളികളും കുടുംബങ്ങളും ഒന്നിച്ചുചേരുന്ന ഈ മഹാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം യുക്മ നാഷണൽ ട്രഷറർ ശ്രീ. ഷീജോ വർഗീസ് (Chief Guest: Mr. Sheejo Varghese, UUKMA National Treasurer) നിർവ്വഹിക്കും.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വർണ്ണാഭമായ ഘോഷയാത്രയും കേരള തനിമ വിളിച്ചോതുന്ന പുലിക്കളിയും അരങ്ങേറും. തുടർന്ന് തിരുവാതിരക്കളി, ചെണ്ടമേളം, സിനിമാറ്റിക് ഡാൻസുകൾ, മനോഹരമായ ഗാനമേള തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ വേദിയിൽ എത്തും. ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ തകർപ്പൻ ഡി.ജെ (DJ) സംഗീതവും, കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സര ഓണക്കളികളും വടംവലിയും ഒരുക്കിയിട്ടുണ്ട്.

ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നാവിലൂറുന്ന രുചികളോടെ വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത ഓണസദ്യയും ഉണ്ടാകും. മാഞ്ചസ്റ്ററിലെ എല്ലാ മലയാളി സഹോദരങ്ങളെയും ഒന്നിച്ചു കാണാനും സന്തോഷം പങ്കുവെക്കാനുമുള്ള ഈ അപൂർവ്വ അവസരത്തിലേക്ക് ഏവരെയും പ്രസിഡന്റ് രാജീവ് സി.പി., സെക്രട്ടറി അഞ്ജു രതീഷ് പിള്ള എന്നിവരും മറ്റ് നോർമ്മ ഭാരവാഹികളും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പൂവിളികളുടെ മനോഹാരിതയും നാവിൻ തുമ്പിലലിയുന്ന വിഭവസമൃദ്ധമായ ഓണസദ്യയും നാടിന്റെ താളമേളങ്ങളും ഒത്തുചേരുന്നേരം; പ്രവാസത്തിലൊരു മായാത്ത പൊന്നോണം തീർക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more