- യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ കലാമേളകൾ പുരോഗമിക്കുന്നു.
- ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇന്ന്. ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
- അഞ്ച് വേദികളിൽ കലയുടെ നിറപ്പകിട്ട്; മിഡ്ലാൻഡ്സ് റീജണൽ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ
- യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള ഒക്ടോബർ 10ന്; ചീഫ് ഗസ്റ്റായി ഷീജോ വർഗ്ഗീസ്, ഉൽഘാടനം പീറ്റർ താണോലിലും മേയർ കൗൺസിലർ ലോറ റോച്ചെഫോർട്ടും, സമാപന സമ്മേളനത്തിൽ സണ്ണിമോൻ മത്തായിയും റെയ്മോൾ നിധിരിയും മുഖ്യാതിഥികൾ.
- യുക്മ സാംസ്കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
- യുക്മ യോർക്ഷയർ & ഹംബർ റീജിയണൽ കലാമേള: ഷെഫീൽഡ് ചാമ്പ്യൻ, EYCO റണ്ണറപ്പ്; അവന്തിക ഗിരീഷ് കലാ തിലകം, സനൽ ദാമോദരൻ കലാ പ്രതിഭ.
- ഹോൾബോൺ ആൻഡ് സെന്റ് പാൻക്രാസ് ഉപതെരഞ്ഞെടുപ്പ്; ഗ്രീൻ പാർട്ടിയെ മറികടന്ന് ലേബർ പാർട്ടിക്ക് വിജയം
പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം
- Aug 22, 2026
മെർളിൻ മേരി അഗസ്റ്റിൻ, പിആർഒ
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്.

ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ൻറ്റെ ഔദ്യോഗിക ലോഞ്ച്, ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം, 24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club (MMC) സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ എന്നീ മൂന്ന് പ്രധാന പരിപാടികളുടെ സംഗമവേദിയായാണ് ചടങ്ങ് മാറിയത്.
നിശ്ശബ്ദ പ്രാർഥനയോടെയും അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനങ്ങളോടെയും ആരംഭിച്ച ചടങ്ങിൽ, ഓർമ്മയുടെ ഒന്നാം സീസൺ മുതൽ നാലാം സീസണിലേക്കുള്ള വളർച്ചയും പ്രധാന നേട്ടങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ഹ്രസ്വ വീഡിയോയും സീസണുകളുടെ ടൈംലൈനും പ്രദർശിപ്പിച്ചു. ഓർമ്മയുടെ വിജയയാത്ര പരിചയപ്പെടുത്തിയ ഈ അവതരണം പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ നിർവഹിച്ചു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ് സീസൺ 4ൻറ്റെ ആമുഖം അവതരിപ്പിച്ചു. മുൻ മൂന്ന് സീസണുകളുടെ വിജയവും, മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകുന്ന ഓർമ്മയുടെ പ്രത്യേക മാതൃകയും അദ്ദേഹം ചുരുക്കി വിശദീകരിച്ചു. സീസൺ 4ൽ വേൾഡ് മലയാളി ഫെഡറേഷനുമായുള്ള (WMF) കൂടുതൽ ആഴത്തിലുള്ള ആഗോള സഹകരണം പ്രധാന പ്രത്യേകതയാണെന്നും, സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും WMF ടീമിന്റെയും പിന്തുണയോടെ മത്സരത്തിൻറ്റെ സന്ദേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
24 ന്യൂസിൻറ്റെ നേതൃത്വത്തിലുള്ള Million Malayalee Club സംരംഭവുമായി ഓർമ്മ കൈകോർക്കുന്നതിൻറ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സഹകരണം യാഥാർഥ്യമാക്കുന്നതിനും സീസൺ 4ന് പിന്തുണ നൽകുന്നതിനും സഹായിച്ച 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർക്കും, V അരവിന്ദിനും 24 ന്യൂസ് ടീമിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് സീസണുകളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ, പരിശീലകർ, മുൻ മത്സരാർത്ഥികൾ, സ്കൂൾ-കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ, മാധ്യമ സംഘടനകളുടെ പ്രതിനിധികൾ, മീഡിയ പ്രവർത്തകർ, മത്സരത്തിൻറ്റെ ജഡ്ജുമാർ, മാർക്കറ്റിംഗ് ടീം അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഓർമ്മയുടെ ടീം അംഗങ്ങൾ എന്നിവർക്കും അദ്ദേഹം ഹൃദ്യമായ നന്ദി അറിയിച്ചു.

തുടർന്ന് വിശിഷ്ടാതിഥികളുടെയും ഓർമ്മ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ച് സീസൺ 4 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. MMC സംരംഭത്തിൻറ്റെ സൈനിംഗ്-ഇൻ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.
പരിപാടിയിൽ അധ്യക്ഷത വഹിച്ച ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ സംഘടനയുടെ പ്രവർത്തനങ്ങളെയും പുതിയ സീസണിൻറ്റെ ലക്ഷ്യങ്ങളെയും കുറിച്ച് സംസാരിച്ചു. ഓർമ്മയുടെ മുൻ സീസണുകൾക്ക് ലഭിച്ച ജനപിന്തുണയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണവും നാലാം സീസണിൻറ്റെ വിജയത്തിനും കരുത്താകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
24 ന്യൂസ് എഡിറ്റർ-ഇൻ-ചാർജ് പി. പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുത്തു. C News Live & CN Global Movies CEO ഡോ. ലിസി കെ. ഫെർണാണ്ടസ്, പെൻസിൽവാനിയ കോമൺവെൽത്തിൻറ്റെ മുൻ സ്പീക്കർ ഹോൺ. ജോൺ എം. പെർസൽ, ഫിലാഡൽഫിയ പോലീസ് സെർജന്റ് ബ്ലെസ്സൺ മാത്യു, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സന്ദേശങ്ങൾ നൽകി.
തന്റെ പ്രസംഗത്തിൽ പി. പി. ജെയിംസ് Million Malayalee Club സംരംഭത്തിൻറ്റെ ലക്ഷ്യവും ദൗത്യവും വിശദീകരിച്ചു. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന മലയാളികളെ ഒരു വലിയ ആഗോള ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയും മലയാളി സമൂഹത്തിൻറ്റെ ഐക്യവും ശക്തിയും വർധിപ്പിക്കുകയുമാണ് MMCയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ മഹത്തായ സംരംഭത്തിന് 24 ന്യൂസ് നേതൃത്വം നൽകുന്നുണ്ടെന്നും, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തമാണ് ഇത്തരം വലിയ സാമൂഹിക സംരംഭങ്ങളുടെ വിജയത്തിന് കരുത്താകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
MMCയുമായി അമേരിക്കയിൽനിന്ന് കൈകോർക്കുന്ന ആദ്യ സംഘടനയായി ഓർമ്മ ഇന്റർനാഷണൽ മാറിയതിൽ അദ്ദേഹം ഓർമ്മ നേതൃത്വത്തെ അഭിനന്ദിച്ചു. ഓർമ്മയും 24 ന്യൂസും തമ്മിലുള്ള ഈ പങ്കാളിത്തം മാതൃകാപരമാണെന്നും, സമൂഹത്തിന് ഗുണകരമായ വലിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ഇത്തരം സഹകരണങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. ലിസി കെ. ഫെർണാണ്ടസ് യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിൽ ഓർമ്മയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സീസൺ 3ൻറ്റെ ഗ്രാൻഡ് ഫിനാലെയിൽ നേരിട്ട് പങ്കെടുത്ത അനുഭവവും അവർ അനുസ്മരിച്ചു. ഓർമ്മയുടെ പ്രവർത്തനങ്ങളോടുള്ള തന്റെ സ്നേഹവും അടുപ്പവും പ്രകടിപ്പിച്ചുകൊണ്ട്, ഓർമ്മയുടെ തീം സോങ്ങിന് സംഗീതം നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവച്ചു. ഹോൺ. ജോൺ എം. പെർസൽ പൊതുരംഗത്തും നേതൃത്വമേഖലയിലും ആശയവിനിമയശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിൻറ്റെ ആശംസകൾ നേർന്ന അദ്ദേഹം, ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4ന് എല്ലാ വിജയാശംസകളും അറിയിക്കുകയും മത്സരത്തിൻറ്റെ വിജയത്തിനായി ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. ഫൊക്കാനയുടെ വിപുലമായ ശൃംഖലയും പിന്തുണയും ഓർമ്മ സീസൺ 4ൻറ്റെ പ്രവർത്തനങ്ങൾക്കും വിജയത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. WMF ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഓർമ്മ സീസൺ 4ന് വേൾഡ് മലയാളി ഫെഡറേഷൻ നൽകുന്ന പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു. WMFന്റെ വിപുലമായ ആഗോള ശൃംഖല പ്രയോജനപ്പെടുത്തി ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ സന്ദേശം എത്തിക്കുന്നതിനും, സീസൺ 4ൻറ്റെ വിജയത്തിനായി ആവശ്യമായ പിന്തുണയും സഹകരണവും നൽകുന്നതിനും WMF ഒപ്പമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി
ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി, ദക്ഷിണേന്ത്യൻ സെർജന്റായ ബ്ലെസ്സൺ മാത്യുവിനെ, ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ മലയാളി ലെഫ്റ്റനന്റാകാനുള്ള അദ്ദേഹത്തിൻറ്റെ വരാനിരിക്കുന്ന നേട്ടത്തിൻറ്റെ പശ്ചാത്തലത്തിൽ ഓർമ്മ ഇന്റർനാഷണൽ പ്രത്യേകമായി അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ രണ്ടാം സീസൺ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും ബ്ലെസ്സൺ മാത്യുവായിരുന്നുവെന്ന് ചടങ്ങിൽ അനുസ്മരിച്ചു.
വിശിഷ്ടാതിഥികളുടെ സന്ദേശങ്ങൾക്ക് ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ ഓർമ്മ ഇന്റർനാഷണൽ ലീഗൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു. ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതൽ എല്ലാ സീസണുകളിലും പിന്തുണയും സ്പോൺസർഷിപ്പും നൽകി വരുന്ന പ്രധാന വ്യക്തികളിലൊരാളായ ജോസഫ് കുന്നേൽ മത്സരത്തിൻറ്റെ ജഡ്ജായും സജീവമായി പ്രവർത്തിച്ചുവരുന്നു. ഓർമ്മയുടെ വളർച്ചയിലും വിജയത്തിലും അദ്ദേഹത്തിൻറ്റെ തുടർച്ചയായ പിന്തുണ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.
തുടർന്ന് ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റും സീസൺ 3ലെ മുഖ്യാതിഥിയുമായ ഡോ. ബിന്ദു ആലപ്പാട്ട്, ഫോമയുടെ മുൻ പ്രസിഡന്റും കലയുടെ പ്രതിനിധിയുമായ ജോർജ് മാത്യു സി.പി.എ., പമ്പ പ്രസിഡന്റ് അലക്സ് തോമസ്, ഐ.ഒ.സി. ചെയർമാൻ സാബു സ്കറിയ, ഇമലയാളി ഉടമ ജോർജ് ജോസഫ്, ഓർമ്മ ഇന്റർനാഷണലിൻറ്റെ മുൻ പ്രസിഡന്റ് ജോർജ് നടവയൽ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഓർമ്മയുടെ മുൻകാല പ്രവർത്തനങ്ങളെയും അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ വളർച്ചയെയും അഭിനന്ദിച്ച അവർ, നാലാം സീസണിൻറ്റെ വിജയത്തിനായി വിവിധ മലയാളി സംഘടനകളുടെയും സമൂഹത്തിൻറ്റെയും കൂട്ടായ പിന്തുണയും സഹകരണവും ഉറപ്പുതന്നു .
ചടങ്ങിൽ വിവിധ മലയാളി സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. മലയാള മനോരമ മുൻ എഡിറ്റർ ജോൺ മുണ്ടക്കയം, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ഡയറക്ടർ ജയരാജ് ആലപ്പാട്ട്, ഫിലാഡൽഫിയ നഗരസഭയിലെ Compliance and Monitoring വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മാത്യു തരകൻ, WMC സെക്രട്ടറി ലൂക്കോസ് മാത്യു, പിയാനോ പ്രതിനിധി ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജിമോൻ ജോർജ്, പ്രസ് ക്ലബ് പ്രസിഡന്റ് ലിജോ ജോർജ്, IACA സെക്രട്ടറി ചാർളി ചിറയത്ത്, വിവിധ സംഘടനാ നേതാക്കളായ മില്ലി ഫിലിപ്പ്, ജോൺ പണിക്കർ, സുധ കാർത്ത, റെനി ജോസഫ്, സിബിച്ചൻ മുക്കാടൻ, തങ്കച്ചൻ സാമുവൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഓർമ്മയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സ്പോൺസർമാരായ ഡോ. ഷെറി ജോസ്, ബിനു മാനുവൽ, രാജേഷ് തോമസ്, പോളച്ചൻ വറീദ്, ജോജി ചെറുവേലിൽ, മാനുവൽ തോമസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് സീസൺ 4 സംഘടിപ്പിക്കുന്നത്. സീസൺ 4ൻറ്റെ, പ്രത്യേകതയായി സബ് ജൂനിയർ വിഭാഗത്തിനായി പ്രത്യേക ഓൺലൈൻ മത്സരവും ഉണ്ടായിരിക്കും. മത്സരത്തോടൊപ്പം കൃത്യമായ പരിശീലനം നൽകി ഭാഷാപാടവം, ആശയവിനിമയശേഷി, അവതരണ മികവ്, ആത്മവിശ്വാസം, ചിന്താശേഷി, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനാണ് ഓർമ്മ പ്രാധാന്യം നൽകുന്നത്.
സീസൺ 4, ഗ്രാൻഡ് ഫിനാലെ 2027 ഓഗസ്റ്റിൽ പാ ലാ യി ൽ നടക്കും . 2026 സെപ്റ്റെംബർ 15ന് ആരംഭിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മത്സരപരമ്പരയ്ക്ക് 10 ലക്ഷം രൂപയുടെ സമ്മാനത്തുകയാണുള്ളത്. മത്സരത്തി ൻറ്റെ രജിസ്ട്രേഷനും മറ്റ് വിശദവി വരങ്ങളും www.ormaspeech.org എന്ന വെ ബ്സൈറ്റിൽ ഉടൻതന്നെ ലഭ്യമാകും .
സീസൺ 4ൻറ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് കേരളത്തിൽ “വാഗ്മിത്വത്തിലേക്ക് ഒരു ചുവട്” എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻറ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു.
തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന പോസ്റ്റർ ലോഞ്ചിംഗ് പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, 24 ന്യൂസ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ശ്രീകണ്ഠൻ നായർ, വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ എന്നിവർ വിവിധ അവസരങ്ങളിൽ പങ്കെടുത്തിരുന്നു.
കേരളത്തിൽ ആരംഭിച്ച പ്രചാരണത്തിൻറ്റെ തുടർച്ചയായാണ് ഫിലാഡൽഫിയയിൽ സീസൺ 4ൻറ്റെ ഔദ്യോഗിക യു.എസ്. കിക്കോഫ് വിജയകരമായി നടന്നത്.
ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, മീഡിയ ചെയർ അരുണ്‍ കോവാട്ട്, പബ്ലിക് റിലേഷൻസ് ഓഫീസർ മെർളിൻ മേരി അഗസ്റ്റിൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ, ജോയിന്റ് സെക്രട്ടറി സെബിൻ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്.
എയ്‌മിലിൻ റോസ് തോമസും, മെർളിൻ മേരി അഗസ്റ്റിനും പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു. ചടങ്ങിൻറ്റെ അവസാനം ഓർമ്മ ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ സദസ്സിന് നന്ദി രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.
വിവിധ സാമൂഹിക, സാംസ്കാരിക, മാധ്യമ സംഘടനകളുടെയും നേതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ഫിലാഡൽഫിയ കിക്കോഫ്, വ്യത്യസ്ത സംഘടനകളെയും സമൂഹത്തിൻറ്റെ വിവിധ മേഖലകളിലെ പ്രമുഖരെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച ശ്രദ്ധേയമായ സംഗമവേദിയായി മാറി. ഓർമ്മ സീസൺ 4ൻറ്റെ ഔദ്യോഗിക തുടക്കത്തോടൊപ്പം, സംഘടനകൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും വിളിച്ചോതിയ ഈ സായാഹ്നം, ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയിലേക്ക് പ്രസംഗകലയുടെ സന്ദേശം കൂടുതൽ വിപുലമായി എത്തിക്കാനുള്ള പുതിയൊരു കൂട്ടായ യാത്രയുടെ തുടക്കമായി.
കൂടുതൽ വിവരങ്ങൾ: www.ormaspeech.org
Latest News:

അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി
യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്...Obituary
യുക്മ മിഡ്ലാൻഡ്സ്, വെയിത്സ് റീജിയണുകളിൽ ഇന്ന് കലാമേള..... പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന&...uukma
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇ...
ഷൈമോൻ തോട്ടുങ്കൽ ( പി ആർ ഓ ) ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ ,മാഞ്ചസ്റ്റർ, ...Spiritual
അഞ്ച് വേദികളിൽ കലയുടെ നിറപ്പകിട്ട്; മിഡ്ലാൻഡ്സ് റീജണൽ കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ
കവൻട്രി: യുക്മയുടെ 17-ാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ...uukma region
സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്
ജനീവ: ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിര...Latest News
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്: മുഖ്യമന്ത്ര...
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി...Latest News
യുക്മ വെയിൽസ് റീജിയണൽ അപ്റ്റസ് ലീഗൽ കലാമേള ഒക്ടോബർ 10ന്; ചീഫ് ഗസ്റ്റായി ഷീജോ വർഗ്ഗീസ്, ഉൽഘാടനം പീറ്റ...
ബെന്നി അഗസ്റ്റിൻ, യുക്മ ദേശീയ കമ്മിറ്റി അംഗം പെനാർത്ത് (കാർഡിഫ്): യുകെയിലെ മലയാളി സമൂഹത്തിന്റെ സ...uukma region
അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി
റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാ...World
Post Your Comments Here ( Click here for malayalam )
Latest Updates
- അജയ് പെരുമ്പലത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി യുക്മ നേതാവും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റും നിലവിൽ കമ്മിറ്റി അംഗവുമായ അജയ് പെരുമ്പലത്തിൻ്റെ പിതാവ് രാമചന്ദ്ര പണിക്കർ (85) നിര്യാതനായി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെയിരിക്കുകയായിരുന്നു.ഭാര്യ രത്നമ്മ, മക്കൾ അജയ് പെരുമ്പലത്ത്, അനിൽകുമാർ. മരുമക്കൾ എൽസി അജയ്, പ്രിയ അനിൽ. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്. അജയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര, തുടങ്ങിയവർ
- ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇന്ന്. ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും ഷൈമോൻ തോട്ടുങ്കൽ ( പി ആർ ഓ ) ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ ,മാഞ്ചസ്റ്റർ, കെയിംബ്രിഡ്ജ് റീജിയണൽ ബൈബിൾ കലോത്സവങ്ങൾ ഇന്ന് നടക്കും .കഴിഞ്ഞ ശനിയാഴ്ച സ്കോട്ലൻഡ് റീജിയണൽ മത്സരകളോടുകൂടിയാണ് ഈ വർഷത്തെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് .എല്ലാ റീജിയൺതല മത്സരങ്ങളും നവംബർ ഒന്നോടുകൂടി പൂർത്തിയാകും . ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ
- സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക് ജനീവ: ഇത്തവണത്തെ സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി. ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ അവര്‍, 1988-ല്‍ ‘ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ്’ ബിരുദം നേടി. 1995-ല്‍
- വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നത്: മുഖ്യമന്ത്രി വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ആളുകളുടെ നടക്കാതെ പോയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഒരു ന്യായീകരണവും ഇല്ല. അവർക്ക് കൊടുക്കാനുള്ളത് കൊടുക്കുക എന്നതാണ് നയം ആധുനിക സൗകര്യങ്ങൾ ഉള്ള തുറമുഖമാണ് വരുന്നത്. മത്സ്യത്തൊഴിലാളികളുടെ കണ്ണുനീർ വീണിട്ടല്ല തുറമുഖം നിർമ്മിക്കാൻ പോകുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും.മത്സ്യത്തൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള തുറമുഖമാണ് നിർമിക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കുന്നുവെന്ന യുഡിഎഫ്
- അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന്
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും





click on malayalam character to switch languages