1 GBP = 128.15
breaking news

ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന് സെപ്റ്റംബർ 5  ശനിയാഴ്ച…..യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ വിശിഷ്ടാതിഥി

ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന് സെപ്റ്റംബർ 5  ശനിയാഴ്ച…..യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ വിശിഷ്ടാതിഥി

ജിതിൻ ജെ വർഗീസ്

ബെറി മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA)  ഓണാഘോഷവും അസോസിയേഷൻ്റെ രണ്ടാം വാർഷികാഘോഷവും ഇന്ന് (5/9/26) ശനിയാഴ്ച വാംസ്‌ലി പാരിഷ് കമ്മ്യൂണിറ്റി ഹാളിൽവെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും . 

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന  ആഘോഷപരിപാടികളിൽ ബി എം സി എ പ്രസിഡൻ്റ് ഷിജി പോൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി  ജയകുമാർ നായർ ചടങ്ങ് ഉൽഘാടനo ചെയ്യും.  ബി.എം.സി.എ സെക്രട്ടറി ജംഷിദ്  സ്വാഗതപ്രസംഗവും ട്രഷറർ ലിജോ നന്ദിയും  രേഖപ്പെടുത്തും 

തുടർന്ന് ബി.എം.സി.എയിലെ മുതിർന്നവരും കുട്ടികളും അണിനിരന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും . ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ പരമ്പരാഗത കേരളീയ ഓണസദ്യയും  ബി.എം.സി.എ  ഒരുക്കിയിടുണ്ട് .  

വൈകുന്നേരം ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ സംഗീതവിരുന്നോടെ രാത്രി 7 മണിയോടെ സമാപിക്കും

ഓണാഘോഷ പരിപാടികൾ നടക്കുന്ന ഹാളിൻ്റെ വിലാസം:

Walmsley Parish Community Hall,

Blackburn Road,

Egerton, BL7 9SA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more