1 GBP = 128.52
breaking news

കൈരളി യുകെ പോർട്ടസ്‌മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി ടൂർണ്ണമെന്റ് ആഗസ്റ്റ് 30 ഞായറാഴ്ച്ച

കൈരളി യുകെ പോർട്ടസ്‌മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി ടൂർണ്ണമെന്റ് ആഗസ്റ്റ് 30 ഞായറാഴ്ച്ച

പോർട്ടസ്‌മൗത്ത്‌: കൈരളി യുകെ പോർട്ടസ്‌മൗത്ത് ആൻഡ് സൗത്താംപ്ടൺ യൂണിറ്റും ലീഡ്സ് ടാക്സ് കൺസൾട്ടന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി ടൂർണ്ണമെന്റ് ആഗസ്റ്റ് 30 ഞായറാഴ്ച്ച പോർട്ടസ്‌മൗത്തിൽ നടക്കും. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ പോർട്ടസ്‌മൗത്തിലെ മൗണ്ട് ബാറ്റൺ ലെഷർ സെന്ററിലാകും ടൂർണ്ണമെന്റ് അരങ്ങേറുക.

കരുത്തും ആവേശവും അഭിമാനവും ഒന്നിക്കുന്ന വേദിയിൽ യു.കെ.യിലെ മികച്ച വടംവലി ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ടൂർണ്ണമെന്റ് വിജയികളെ കാത്തിരിക്കുന്നത് £1301 ക്യാഷ് പ്രൈസും ട്രോഫിയുമാണ്. രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം £701, £351, £251 ക്യാഷ് പ്രൈസും ട്രോഫികളും ലഭിക്കും. അഞ്ച് മുതൽ എട്ടാം സ്ഥാനം വരെ £125 ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനമായി ലഭിക്കും. £125 പൗണ്ടാണ് ടീമുകളുടെ രജിസ്‌ട്രേഷൻ ഫീസ്.

ഒരു കായികമത്സരം മാത്രമല്ല, യു.കെ. മലയാളികളുടെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഘോഷം കൂടിയാണ് ഈ വടംവലി മാമാങ്കമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ടൂർണമെന്റിന്. കുടുംബവും കുട്ടികളുമൊത്ത് ഒരു ദിവസം മുഴുവൻ ആഘോഷമാക്കുന്നതിനുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർപാർക്കിങ് സൗകര്യങ്ങളുള്ള ലെഷർ സെന്ററിൽ നാടൻ കേരളീയ വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണശാലയും പ്രവർത്തിക്കും.

ട്രിനിറ്റി മോർട്ട്സ്ഗേജ് ലിമിറ്റഡ് ടൈറ്റിൽ സ്പോൺസറായ ടൂർണ്ണമെന്റിൽ ആമ്പിൾ മോർട്ടസ്ഗേജസ്, ടൂർ ഡിസൈനേഴ്സ്, ഡെയ്‌ലി ഡിലൈറ്റ്, ഡേനോവോ സോളിസിറ്റേഴ്സ്, മേഘ വോയ്‌സ് ആൻഡ് ഇവെന്റ്സ്, ക്വക്കി മാർട്ട്, വയനാട് സ്‌പൈസസ്, എൽ ടി സി ഗ്ലോബൽ കൺസൾട്ടൻസി തുടങ്ങിയവരാണ് കോ സ്‌പോൺസർമാർ.

യു.കെ.യിലെ വടംവലി പ്രേമികൾ ഒന്നിച്ചുചേരുന്ന മഹാമേളയിലേക്ക് ആഗസ്റ്റ് 30 ഞായറാഴ്ച്ച ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി കൺവീനർമാരായ പ്രസാദ് ഒഴാക്കൽ, ജോവി ജോസഫ് തുടങ്ങിയവർ പറഞ്ഞു.

വേദിയുടെ വിലാസം: Mount Batten Leisure Centre, Alex Way, Hilsea, Portsmouth, PO2 9QA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more