1 GBP = 128.58
breaking news

NDMA ഓണോത്സവം 2026 അതിവിപുലമായി സംഘടിപ്പിച്ചു

NDMA ഓണോത്സവം 2026 അതിവിപുലമായി സംഘടിപ്പിച്ചു

ബാർൺസ്റ്റാപിൾ: നോർത്ത് ഡെവൺ മലയാളി അസോസിയേഷന്റെ (NDMA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മെഗാ തിരുവാതിര, പുലിക്കളി, ഓണപ്പാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലി നിലവിളക്ക് തെളിയിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

എൻ.ഡി.എം.എ പ്രസിഡന്റ് ജോഷി ജോണി അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. എൻ.ഡി.എം.എ എവർ റോളിങ് ട്രോഫിക്കായുള്ള ആവേശകരമായ വടംവലി മത്സരവും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.

എൻ.ഡി.എം.എ കമ്മിറ്റി അംഗങ്ങൾ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം പ്രശസ്ത സിനിമാ–കോമഡി താരങ്ങളായ ബിനു അടിമാലിയുടെയും തങ്കച്ചൻ വിതുരയുടെയും നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച ആവേശഭരിതമായ മെഗാ ഷോ ഓണാഘോഷത്തിന് വർണപ്പകിട്ടേകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more