1 GBP = 129.23
breaking news

കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്

കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

 യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ മ്യൂസിക് മന്ത്രയ്ക്ക് സാധിച്ചു.

ഇത്തവണത്തെ പ്രകടനത്തിന് മാറ്റുകൂട്ടാൻ യുകെ മലയാളികൾക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായ ഡയാനാ ജോസും മ്യൂസിക് മന്ത്രയോടൊപ്പം വേദിയിലെത്തുന്നുണ്ട്. പ്രശസ്ത ഗായിക കൂടിയായ ഡയാനാ ജോസിന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ആവേശവും ആകർഷണീയതയും പകരുമെന്ന കാര്യത്തിൽ സംശയമില്ല.

മികച്ചൊരു സംഗീതവിരുന്ന് തന്നെ സമ്മാനിക്കാനായി മ്യൂസിക് മന്ത്ര ബാൻഡ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പ്രേക്ഷകർ വളരെ വലിയ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ഈ കലാസന്ധ്യയ്ക്കായി കാത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more