താളമുണരുന്നു… സ്വരമൊഴുകുന്നു … കലയുടെ പൂക്കാലം വിരിയുന്നു… യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ കലാമേള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുന്നു…..
Sep 10, 2026
സാജൻ പടിക്കമ്യാലിൽ
(പി ആർ ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ)
കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും, യുകെയിലെ മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്ക് വലിയൊരു വേദിയൊരുക്കുകയും ചെയ്യുന്ന യുക്മ കലാമേള മാമാങ്കത്തിന്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ തയ്യാറെടുക്കുകയാണ്. ഒക്ടോബർ മൂന്നിന് റെയ്‌ലിയിലെ (rayleigh) സ്വൈൻ പാർക്കു സ്കൂളിൽ നടക്കുന്ന കളമേളയുടെ രെജിസ്ട്രേഷൻ ഇന്ന് സെപ്റ്റംബർ 10ന് ആരംഭിക്കുകയാണ്. റീജിയണലിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയിൽ പങ്കെടുക്കും. യുകെയിലെ ഏറ്റവും വലിയ റീജിയണലുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ കലോത്സവത്തെ യുക്മ നാഷണൽ കമ്മറ്റിയും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്
യുകെയിൽ ജനിച്ചുവളരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മലയാളത്തിന്റെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്ക് നിർണായകമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ, കലാമേളയിലെ ഓരോ പങ്കാളിത്തവും ഒരു മത്സരത്തിലെ പങ്കാളിത്തം മാത്രമല്ല; നമ്മുടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഒരു ചെറിയ ചുവടുകൂടിയാണ്.
യുക്മ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വിശാലമായ പങ്കാളിത്തമാണ്. ചെറിയ കുട്ടികൾ മുതൽ യുവതലമുറയും മുതിർന്നവരും (സൂപ്പർ സീനിയർ കാറ്റഗറി വരെ) തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ ഈ വേദിയിലേക്ക് എത്തുന്നു. ഒരു കുഞ്ഞിന്റെ ആദ്യത്തെ നൃത്തച്ചുവടുകൾ മുതൽ, വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാളുടെ സംഗീതാവിഷ്കാരം വരെ ഒരേ അരങ്ങിൽ എത്തുമ്പോൾ അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മനോഹരമായൊരു സാംസ്കാരിക അനുഭവമായി മാറുന്നു.
ഈസ്റ്റ് ആംഗ്ലിയയിലെ എല്ലാ മലയാളി കുടുംബങ്ങളോടും കലാപ്രേമികളോടും കലാകാരന്മാരോടും ഈ കലാമേളയിൽ സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികൾക്ക് നാം കൈമാറേണ്ടത് സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല നമ്മുടെ ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും കൂടിയാണ് അതിനുള്ള ഏറ്റവും മനോഹരമായ മാർഗങ്ങളിൽ ഒന്നാണ് ഇത്തരം കലാവേദികൾ എന്നും അവർ ഓർമ്മിപ്പിക്കുന്നു.
മത്സരിക്കാൻ താല്പര്യമുള്ളവർ അവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ ആരംഭിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. കലാമേളയുടെ നിയമാവലിയും മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങളും അസോസിയേഷനുകളിൽ നിന്നും ലഭ്യമാകും. ഈ കലാമേളയിലെ വിജയികൾ ഈസ്റ്റ് ആംഗ്ലിയയെ പ്രതിനിധീകരിച്ചുകൊണ്ട് നവംബർ 7ന് ഗ്ലോസ്റ്ററിൽ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കാനുള്ള അവസരം നേടുകയും ചെയ്യും.
കലാമേള നടക്കുന്ന വേദിയുടെ വിലാസം
The Sweyne Park School, Sir Walter Raleigh Dr, Rayleigh SS6 9BZ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages