1 GBP = 126.52
breaking news

യുകെയിലെ ഉഴവൂർ സംഗമത്തിന് ലെസ്റ്റർ വീണ്ടും വേദിയാകുന്നു; ‘ഉഴവ് 26’ നവംബർ 14ന്. സൗഹൃദത്തിൻ്റെയും, പാരമ്പര്യത്തിൻ്റെയും, ഒരുമയുടെയും ആഘോഷം.

യുകെയിലെ ഉഴവൂർ സംഗമത്തിന് ലെസ്റ്റർ വീണ്ടും വേദിയാകുന്നു; ‘ഉഴവ് 26’ നവംബർ 14ന്. സൗഹൃദത്തിൻ്റെയും, പാരമ്പര്യത്തിൻ്റെയും, ഒരുമയുടെയും ആഘോഷം.

ഷിൻസൻ മാത്യു

ലെസ്റ്റർ: യുകെയിലെ ഉഴവൂർ സ്വദേശികളുടെയും കുടുംബങ്ങളുടെയും വാർഷിക കൂട്ടായ്മയായ 18-ാമത് ഉഴവൂർ സംഗമം ‘ഉഴവ് 26’ നവംബർ 14ന് ലെസ്റ്ററിലെ Ramgharia Community Centre-ൽ നടക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഉഴവൂർ കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സംഗമത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ വിനോദങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. പഴയ സൗഹൃദങ്ങൾ പുതുക്കുന്നതിനൊപ്പം ഉഴവൂരിന്റെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും സംഗമം വേദിയാകും.

സംഗമവേദിക്ക് ഇത്തവണ “Sri. M. M. Thomas Sir Nagar” എന്നാണ് പേര് നൽകിയിരിക്കുന്നത്. ഉഴവൂർ നാടിനും സമൂഹത്തിനും നൽകിയ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് വേദിക്ക് ആദരണീയ വ്യക്തിത്വത്തിന്റെ പേര് നൽകുന്നത്. കഴിഞ്ഞ വർഷം വേദിക്ക് “Dronacharya Prof. Sunny Sir Nagar” എന്നായിരുന്നു പേര്.

ഏകദേശം 400 കാറുകൾക്ക് പാർക്കിംഗ് സൗകര്യവും 1,000 പേർക്ക് ഇരിക്കാവുന്ന സംവിധാനവുമുള്ള വേദിയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്.

Johny Kunnumpuram ചെയർമാനും Tojo Abraham ചീഫ് കോർഡിനേറ്ററുമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. യുകെയിലെ വിവിധ നഗരങ്ങളിൽ കഴിയുന്ന ഉഴവൂർ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സജീവ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more