1 GBP = 128.15
breaking news

സാൽഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജാക്സൻ തോമസ് വീണ്ടും പ്രസിഡൻ്റ്….. സൗമ്യ സാം സെക്രട്ടറി….. ജോസഫ് ജോർജ് ട്രഷറർ

സാൽഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം; അഡ്വ. ജാക്സൻ തോമസ് വീണ്ടും പ്രസിഡൻ്റ്….. സൗമ്യ സാം സെക്രട്ടറി….. ജോസഫ് ജോർജ് ട്രഷറർ

സാൽഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി യുക്മ സാംസ്‌കാരിക വേദി നാഷണൽ കൺവീനറും മുൻ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റുമായ അഡ്വ. ജാക്സൺ തോമസ് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യ സാമിനെ സെക്രട്ടറിയായും ജോസഫ് ജോർജിനെ ട്രഷററായും തിരഞ്ഞെടുത്തു. അഡ്വ. സോണ സ്കറിയയാണ് വൈസ് പ്രസിഡന്റ്. അനൂപ് തോമസ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും.

പ്രോഗ്രാം കോർഡിനേറ്റർമാരായി സോഫിയ ബിജു, ആശ മാത്യു, ലിസ്മി തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കോർഡിനേറ്ററായി ബിനു ജോസഫും സേഫ്‌ഗാർഡിംഗ് ഓഫീസറായി നൈസി ആന്റണിയും, ഓഡിറ്റായി അഡ്വ.ബിജുആന്റണി യും ചുമതലയേറ്റു.

എലീന, മഞ്ജു, ഫെബി, സുജ, ജോബി എന്നിവർ സോൺ ലീഡർമാരായും തിരഞ്ഞെടുക്കപ്പെട്ടു.

അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ജാക്സൻ്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കൂടുതൽ ഐക്യവും ഊർജവും ദിശാബോധവും  നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more