1 GBP = 128.15
breaking news

കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ രക്തദാന ക്യാമ്പയിൻ വിജയകരം

കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ രക്തദാന ക്യാമ്പയിൻ വിജയകരം

കെറ്ററിംഗ്: കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ (KMWA) സെപ്റ്റംബർ 9ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പയിൻ ശ്രദ്ധേയമായി. കെറ്ററിംഗിലെ മലയാളി സമൂഹത്തിൽനിന്ന് നിരവധി പേർ ജീവൻരക്ഷാ ദൗത്യത്തിന്റെ ഭാഗമായി രക്തദാനത്തിന് മുന്നോട്ടുവന്നു.

35 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബിനോയ് ചാക്കപ്പൻ, സെക്രട്ടറി ഡോണി ചാക്കോ, ട്രഷറർ ബിജു നാല്പാട്ട്, ക്യാമ്പയിൻ ഓർഗനൈസർ എബിൻ തോമസ് എന്നിവരുടെ ഏകോപനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് ഡോണർ പ്ലാനിംഗ് ആൻഡ് പെർഫോമൻസ് മാനേജർ ജോർഡൻ മാർഷലിന്റെ കൃത്യമായ മേൽനോട്ടവും പിന്തുണയും ക്യാമ്പയിന്റെ വിജയത്തിന് നിർണായകമായി.

രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും കൂടുതൽ പേരെ ഈ ജീവൻരക്ഷാ പ്രവർത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. പരിപാടിയുടെ വിജയത്തെ തുടർന്ന് വരും മാസങ്ങളിലും കൂട്ടായ രക്തദാന ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് KMWA അറിയിച്ചു.

രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്ന എല്ലാവർക്കും സംഘടന നന്ദി രേഖപ്പെടുത്തി.

രക്തദാന പ്രവർത്തനങ്ങൾക്ക് പുറമെ, പ്രാദേശിക ഫുഡ് ബാങ്കുകൾക്ക് പിന്തുണ നൽകുന്നതുൾപ്പെടെ വിവിധ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും KMWA സജീവമാണ്. മലയാളി സമൂഹത്തിനുള്ളിൽ മാത്രം പ്രവർത്തനം പരിമിതപ്പെടുത്താതെ പ്രാദേശിക ഇംഗ്ലീഷ് സമൂഹവുമായും മറ്റ് കമ്മ്യൂണിറ്റികളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ഇത്തരം സാമൂഹിക ഇടപെടലുകൾ യുകെയിലെ മറ്റ് മലയാളി അസോസിയേഷനുകൾക്കും മാതൃകയാകുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more