- യു.എസ്-ഇറാൻ യുദ്ധം: കരാറിൽ പുതിയ ആവശ്യങ്ങളുമായി അമേരിക്ക
- കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് വർണാഭമായ കൊടിയിറക്കം; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലിവർപൂളിൽ ആവേശമായി; കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്..... റണ്ണർ അപ്പ് സ്റ്റോക്ക്പോർട്ട്..... വിഗൺ മൂന്നാമത് രോഹൻ റോബിൻ കലാപ്രതിഭ..... ആൻ ട്രീസ ജോബി കലാതിലകം
- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ പുരോഗമിക്കുന്നു; നവാഗതരായി ഡോർചെസ്റ്റർ മലയാളി അസോസിയേഷൻ; കലാപ്രതിഭകളെത്തുന്നത് 24 അംഗ അസോയിയേഷനുകളിൽ നിന്ന്
- വിമാനത്താവളങ്ങളിൽ പാസ്പോർട്ട് ആവശ്യമില്ലാത്ത കോൺടാക്ട്ലെസ് ഇ-ഗേറ്റ് സംവിധാനവുമായി ബ്രിട്ടൻ
- ആർഎഎഫ് ഫെയർഫോർഡ് ഭീകരാക്രമണ ഗൂഢാലോചന; ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു.
- യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ ആണവ സമ്പുഷ്ടീകരണം കുറക്കണം; വാൻസ്
- ഫ്രാൻസിനെ വിറപ്പിച്ച് വിദ്യാർഥി സമരം: നൂറുകണക്കിന് സ്കൂളുകൾ ഉപരോധിച്ചു; രാജ്യത്ത് സംഘർഷം രൂക്ഷം
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി.
- Sep 21, 2026
പി.ആർ.ഒ.: മെർളിൻ മേരി അഗസ്റ്റിൻ
₹10 ലക്ഷം കാഷ് പ്രൈസുകൾ; ₹1 ലക്ഷം ഗ്രാൻഡ് പ്രൈസ്; സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും; വേൾഡ് മലയാളി ഫെഡറേഷൻറ്റെ സജീവ സഹകരണത്തോടെ ആഗോള മത്സരം; ഇത്തവണ മുതൽ സബ് ജൂനിയർ വിഭാഗവും
ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷി, ഭാഷാപാടവം, ആശയവിനിമയ മികവ്, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)- ൻറ്റെ രജിസ്ട്രേഷൻ സെപ്റ്റംബർ 15-ന് ആരംഭിച്ചു. ഡിസംബർ 15 വരെ നീളുന്ന ആദ്യ റൗണ്ടിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷനോടൊപ്പം മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോ സമർപ്പിക്കണം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരം.

മൂന്ന് ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മത്സരാർത്ഥികളെ കണ്ടെത്തി, ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെൻറ്റെറിംഗും നൽകി അവരുടെ കഴിവുകൾ കൂടുതൽ മികവുറ്റതാക്കിയ ശേഷമാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലായിൽ നടക്കുന്ന ഓൺ-സ്റ്റേജ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുക. സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ പൂർണമായും ഓൺലൈനായിരിക്കും. ഒരു വർഷത്തോളം നീളുന്ന പരിശീലന–മത്സര പരമ്പരയായാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നത്.

സീസൺ 4-ൻറ്റെ പ്രധാന പ്രത്യേകതകളിലൊന്ന് ഓർമ്മ ഇന്റർനാഷണലും വേൾഡ് മലയാളി ഫെഡറേഷനും (WMF) കൈകോർക്കുന്ന വിപുലമായ ആഗോള സഹകരണമാണ്. ലോകത്തിൻറ്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ മലയാളി വിദ്യാർത്ഥികളിലേക്കും കുടുംബങ്ങളിലേക്കും മത്സരത്തിൻറ്റെ അവസരങ്ങളും സൗജന്യ പരിശീലനവും ഈ വർഷത്തെ സാമൂഹിക സന്ദേശവും എത്തിക്കുകയാണ് ഈ സഹകരണത്തിൻറ്റെ പ്രധാന ലക്ഷ്യം. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മലയാളി യുവതലമുറയെ ഒരേ പരിശീലന–മത്സര വേദിയിൽ ബന്ധിപ്പിക്കുന്ന ആഗോള സംരംഭമായി സീസൺ 4-നെ കൂടുതൽ വിപുലപ്പെടുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

‘ഓപ്പറേഷൻ തൂഫാൻ’-ന് പിന്തുണ; ഇത്തവണ പ്രസംഗവേദി ലഹരിക്കെതിരെ: യുവതലമുറയെ ബാധിക്കുന്ന ലഹരിവിപത്തിനെതിരെ ശക്തമായ സാമൂഹിക സന്ദേശം ഉയർത്തിക്കൊണ്ടാണ് ഓർമ്മ സീസൺ 4 സംഘടിപ്പിക്കുന്നത്. കേരള സർക്കാരിൻറ്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ നൽകിക്കൊണ്ട് ലഹരിവിരുദ്ധ ബോധവത്കരണമാണ് ഈ വർഷത്തെ മത്സരത്തിൻറ്റെ മുഖ്യ സാമൂഹിക ദൗത്യം. ലഹരിക്കെതിരെയുള്ള സന്ദേശം ഒരു മത്സരവിഷയത്തിൽ മാത്രം ഒതുക്കാതെ, വിദ്യാർത്ഥികളുടെ ശബ്ദത്തിലൂടെ കുടുംബങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

സീസൺ 4-ൻറ്റെ ലഹരിവിരുദ്ധ ദൗത്യത്തിനും യുവജന ശാക്തീകരണ ലക്ഷ്യത്തിനും ദേശീയ–സംസ്ഥാന തലങ്ങളിലെ പ്രമുഖരിൽനിന്ന് ശക്തമായ പിന്തുണയും ആശംസയും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പേരിൽ ആരംഭിച്ച സീസൺ 4 പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി ശ്രീ. റോജി എം. ജോൺ, ജലവിഭവവകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ് എന്നിവരും വിവിധ ഘട്ടങ്ങളിലായി പോസ്റ്റർ പ്രകാശനം നിർവഹിച്ചും സന്ദേശങ്ങൾ നൽകിയും സംരംഭത്തിന് പിന്തുണയും ആശംസയും അറിയിച്ചു.
ലോകപ്രശസ്ത പ്രഭാഷകനും പാർലമെന്റേറിയനും എഴുത്തുകാരനുമായ ഡോ. ശശി തരൂർ ഒന്നാം സീസൺ മുതൽ ഓർമ്മയുടെ ഈ സംരംഭത്തെ പ്രത്യേക സന്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുവരികയാണ്. സീസൺ 4-ലും പ്രത്യേക സന്ദേശത്തിലൂടെ തൻറ്റെ ശക്തമായ പിന്തുണയും ആശംസയും അറിയിച്ച അദ്ദേഹം, യുവജനങ്ങളുടെ പ്രസംഗ–ആശയവിനിമയ കഴിവുകൾ വളർത്താനുള്ള ഓർമ്മയുടെ ശ്രമത്തോടുള്ള തുടർച്ചയായ പിന്തുണ വീണ്ടും ഉറപ്പിച്ചു.
ഈ ലഹരിവിരുദ്ധ ദൗത്യത്തെ കേന്ദ്രീകരിച്ചാണ് ആദ്യ റൗണ്ടിലെ വിഷയങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ വിഷയം “Choose Dreams, Choose Life, Say No to Drugs” എന്നതും മലയാളം വിഭാഗത്തിലെ വിഷയം “സ്വപ്നങ്ങൾ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിൻറ്റെ ലഹരി ഉപേക്ഷിക്കാം” എന്നതുമാണ്. മത്സരാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഭാഷയിലെ വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗവീഡിയോയാണ് ഗൂഗിൾ ഫോമിലൂടെ ആദ്യ റൗണ്ടിലേക്ക് സമർപ്പിക്കേണ്ടത്.
സീസൺ 4-ൽ ആദ്യമായി സബ് ജൂനിയർ വിഭാഗം ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന പുതുമ. നിലവിൽ പഠിക്കുന്ന ഗ്രേഡ് അടിസ്ഥാനമാക്കി 4 മുതൽ 6 വരെ ഗ്രേഡുകളിലുള്ളവർ സബ് ജൂനിയർ വിഭാഗത്തിലും, 7 മുതൽ 10 വരെ ഗ്രേഡുകളിലുള്ളവർ ജൂനിയർ വിഭാഗത്തിലും, 11-ാം ഗ്രേഡ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ള വർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും മത്സരിക്കാം.
സബ് ജൂനിയർ വിഭാഗത്തിൻറ്റെ ഫൈനൽ ഉൾപ്പെടെയുള്ള മുഴുവൻ മത്സരങ്ങളും ഓൺലൈനായിരിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരിൽനിന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തി പാലായിലെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും.
വിജയികളെ മാത്രം കണ്ടെത്തുന്ന ഒരു സാധാരണ പ്രസംഗമത്സരം എന്നതിലുപരി, മത്സരാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി മികച്ച ആശയവിനിമയശേഷിയുള്ള യുവതലമുറയെ വളർത്തുക എന്നതാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ തുടക്കം മുതലുള്ള പ്രധാന സവിശേഷത. ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസിൻറ്റെ നേതൃത്വത്തിലാണ് സീസൺ 4-ന്റെ മത്സര–പരിശീലന പദ്ധതികൾ ഏകോപിപ്പിക്കുന്നത്.
ഒരു വേദിയിൽ കയറി മികച്ച പ്രസംഗം നടത്താൻ കുട്ടികളെ പരിശീലിപ്പിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിൻറ്റെ ലക്ഷ്യം. അവർ എവിടെ ജീവിച്ചാലും, ഏതു തൊഴിൽമേഖല തിരഞ്ഞെടുത്താലും, സ്വന്തം അറിവും ആശയങ്ങളും വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരായി അവരെ വളർത്തുക എന്ന വിശാലമായ കാഴ്ചപ്പാടാണ് പരിശീലനത്തിനു പിന്നിലുള്ളത്.
മത്സരത്തോടൊപ്പം ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്ററിംഗും നൽകുന്ന പരിശീലനാധിഷ്ഠിത മാതൃകയാണ് ഓർമ്മയുടെ ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. രജിസ്ട്രേഷൻ ഫീസില്ല; പരിശീലനവും മെന്ററിംഗും സൗജന്യമാണ്. പ്രസംഗത്തിൻറ്റെ ഉള്ളടക്കവും ഘടനയും, ഭാഷാപാടവം, ആശയവിനിമയശേഷി, ശബ്ദനിയന്ത്രണം, അവതരണ മികവ്, ശരീരഭാഷ, ആത്മവിശ്വാസം, സ്റ്റേജ് പ്രസൻസ്, ചിന്താശേഷി, നേതൃത്വഗുണങ്ങൾ തുടങ്ങിയ മേഖലകളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്. സിനർജി കൺസൾട്ടൻസിയിലെ ഡോ.ബെന്നി കുര്യൻ, സോയി തോമസ് എന്നിവർ പ്രസംഗപരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ മെന്റർമാരായി മത്സരാർത്ഥികളുടെ തുടർവളർച്ചയ്ക്കും പരിശീലന പരിപാടികൾക്കും നേതൃത്വം നൽകുന്നു.
മലയാളികൾ ഇന്ന് ലോകത്തിൻറ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. കേരളത്തിലെ പുതിയ തലമുറയും പഠനത്തിനും തൊഴിലിനും ജീവിതത്തിനുമായി കൂടുതൽ ആഗോള അവസരങ്ങളിലേക്കാണ് മുന്നേറുന്നത്. അറിവും വിദ്യാഭ്യാസവും സാങ്കേതിക–തൊഴിൽ വൈദഗ്ധ്യവും അവർക്കുള്ള വലിയ ശക്തികളാണ്. അതോടൊപ്പം, തങ്ങൾക്കുള്ള അറിവും ആശയങ്ങളും മറ്റുള്ളവരിലേക്ക് ഫലപ്രദമായി എത്തിക്കാനുള്ള സംസാര–ആശയവിനിമയ ശേഷി കൂടി പരിശീലനത്തിലൂടെ മൂർച്ചപ്പെടുത്താനായാൽ, ഏതു രാജ്യത്തും ഏതു തൊഴിൽമേഖലയിലും അവരുടെ ഭാവിക്ക് അത് വലിയൊരു മുതൽക്കൂട്ടാകും. അതുകൊണ്ടുതന്നെ പ്രസംഗപരിശീലനത്തെ ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പായി മാത്രമല്ല, ജീവിതത്തിനും കരിയറിനും നേതൃത്വത്തിനുമുള്ള പരിശീലനമായാണ് ഓർമ്മ കാണുന്നത്. യുവതലമുറയുടെ ഭാവിയെ ഗൗരവത്തോടെ കാണുന്ന മാതാപിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസമൂഹവും പ്രത്യേകം ശ്രദ്ധിക്കേണ്ട യുവജന ശാക്തീകരണ സംരംഭം കൂടിയാണിത്.
സീസൺ 4-ൽ വിവിധ വിഭാഗങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് ആകെ ₹10 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ്. സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രതിഭയ്ക്ക് നൽകുന്ന ‘ORMA Orator of the Year 2026’ ഗ്രാൻഡ് പ്രൈസായി അറ്റോർണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ₹1,00,000 കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹50,000 വീതമാണ്. ഓരോ ഭാഷയിലും ₹30,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹20,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹10,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹5,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും ഒന്നാം സമ്മാനം ₹25,000 വീതമാണ്. ഓരോ ഭാഷയിലും ₹15,000 വീതം രണ്ട് രണ്ടാം സമ്മാനങ്ങൾ, ₹10,000 വീതം മൂന്ന് മൂന്നാം സമ്മാനങ്ങൾ, ₹5,000 വീതം നാല് നാലാം സമ്മാനങ്ങൾ, ₹3,000 വീതം അഞ്ച് അഞ്ചാം സമ്മാനങ്ങൾ നൽകും.
പുതുതായി ആരംഭിക്കുന്ന സബ് ജൂനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഓരോന്നിലും, ഒന്നാം സമ്മാനം ₹15,000, രണ്ടാം സമ്മാനം ₹10,000, മൂന്നാം സമ്മാനം ₹5,000 എന്നിങ്ങനെയാണ് സമ്മാനത്തുക. കൂടാതെ ₹2,000 വീതമുള്ള അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും നൽകും. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
ഒന്നാം സീസണിൽ 428 പേരും, രണ്ടാം സീസണിൽ 1,160 പേരും പങ്കെടുത്ത ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം മൂന്നാം സീസണോടെ 1,680 പേരോടെ കൂടുതൽ വിപുലമായ ആഗോള വിദ്യാർത്ഥി പങ്കാളിത്തത്തിലേക്ക് വളർന്നു. ആദ്യ മൂന്ന് സീസണുകളിലായി 3,500-ത്തിലധികം വിദ്യാർത്ഥികൾ ഓർമ്മയുടെ അന്താരാഷ്ട്ര പ്രസംഗവേദിയുടെ ഭാഗമായി.
ഓൺലൈൻ മത്സരങ്ങൾ, പരിശീലന സെഷനുകൾ, അസൈൻമെൻറ്റെകൾ, വ്യക്തിഗത ഫീഡ്ബാക്ക്, വിവിധ റൗണ്ടുകൾ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ പടിപടിയായി വളർത്തുന്ന രീതിയാണ് മുൻ സീസണുകളിലും പിന്തുടർന്നത്. അതിൻറ്റെ തുടർച്ചയായി കൂടുതൽ വിപുലമായ പരിശീലനവും ആഗോള പങ്കാളിത്തവും സാമൂഹിക ദൗത്യവും ഉൾപ്പെടുത്തിയാണ് നാലാം സീസൺ മുന്നോട്ടുപോകുന്നത്.
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിന്റെ അഡ്വൈസറി ബോർഡിൽ നീതിന്യായം, ശാസ്ത്രം, വിദ്യാഭ്യാസം, കല, പരിശീലനം തുടങ്ങിയ മേഖലകളിലെ പ്രമുഖർ അംഗങ്ങളാണ്. കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് ഡോ. നാരായണ കുറുപ്പ്, DRDO Aero Systems മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, Arcadia University USA പ്രസിഡന്റ് ഡോ. അജയ് നായർ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ്, എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, Holy Family University അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, ഡോ. വിപിൻ വി. റോൾഡന്റ്, സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് പെർഫോമൻസ് കോച്ച്, മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് എന്നിവരാണ് അഡ്വൈസറി ബോർഡിലുള്ളത്.
സീസൺ 4-ന്റെ രാജ്യാന്തര സംഘാടന പ്രവർത്തനങ്ങളിൽ നാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ഓർമ്മ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ വിൻസെന്റ് ഇമ്മാനുവൽ, മീഡിയ ചെയർ അരുൺ കോവാട്ട്, പി.ആർ.ഒ. മെർളിൻ മേരി അഗസ്റ്റിൻ എന്നിവരും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നു. കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ഓർമ്മ കേരള ചാപ്റ്റർ പ്രസിഡൻറ്റെ കുര്യാക്കോസ് മണിവയലിൽ, എബി ജെ. ജോസ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം എന്നിവർ നേതൃത്വം നൽകുന്ന ടീമും സജീവമായി രംഗത്തുണ്ട്. WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിൻറ്റെയും ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിൻറ്റെയും നേതൃത്വത്തിലുള്ള വേൾഡ് മലയാളി ഫെഡറേഷൻറ്റെ ലോകവ്യാപക ശൃംഖലയും സീസൺ 4-ൽ ശക്തമായി പങ്കുചേരുന്നു.
സെപ്റ്റംബർ 15 മുതൽ ഡിസംബർ 15, 2026 വരെയാണ് ആദ്യ റൗണ്ട്. തുടർന്ന് മത്സരാർത്ഥികൾ വിവിധ ഘട്ടങ്ങളിലെ മത്സര–പരിശീലന പ്രക്രിയയിലൂടെ മുന്നേറും. ഈ ഒരു വർഷത്തെ യാത്രയുടെ പരിസമാപ്തിയായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച പ്രതിഭകൾ 2027 ഓഗസ്റ്റ് 7-ന് പാലാ, കേരളത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.
ഒരു മൂന്നു മിനിറ്റ് പ്രസംഗവീഡിയോയിൽ തുടങ്ങി, മത്സരത്തിൻറ്റെയും പരിശീലനത്തിൻറ്റെയും മെന്ററിംഗിൻറ്റെയും വിവിധ ഘട്ടങ്ങൾ കടന്ന് പാലായിലെ സ്വപ്നവേദിയിലേക്കെത്താവുന്ന ഒരു യാത്രയാണ് ഓർമ്മ WMF-നോടു ചേർന്ന് സീസൺ 4-ൽ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. ലഹരിക്കെതിരെ യുവശബ്ദങ്ങൾ ഉയർത്തുന്നതിനൊപ്പം, അവർ നാളെ ലോകത്തിൻറ്റെ ഏതു ഭാഗത്തും ഏതു തൊഴിൽമേഖലയിലും എത്തിയാലും സ്വന്തം അറിവും ആശയങ്ങളും ആത്മവിശ്വാസത്തോടെ പങ്കുവയ്ക്കാൻ കഴിയുന്ന മികച്ച ആശയവിനിമയക്കാരും നേതാക്കളുമായി വളരാൻ സഹായിക്കുക എന്ന ദീർഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ട്.
രജിസ്ട്രേഷൻ: സെപ്റ്റംബർ 15 – ഡിസംബർ 15, 2026 | ആദ്യ റൗണ്ട്: 3 മിനിറ്റ് പ്രസംഗവീഡിയോ | ഭാഷകൾ: മലയാളം, ഇംഗ്ലീഷ് | രജിസ്ട്രേഷൻ ഫീസ്: ഇല്ല | പരിശീലനവും മെൻറ്റെറിംഗും: സൗജന്യം | ഗ്രാൻഡ് ഫിനാലെ: ഓഗസ്റ്റ് 7, 2027 — പാലാ, കേരളം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് www.ormaspeech.org സന്ദർശിക്കാം. വാട്സ്ആപ്പ്: +1 412 656 4853 | +91 7907810571.
Latest News:

യു.എസ്-ഇറാൻ യുദ്ധം: കരാറിൽ പുതിയ ആവശ്യങ്ങളുമായി അമേരിക്ക
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരണ ശേഷി...World
'കുന്നംകുളത്തുകാർ യൂ കെ' ഒരുക്കുന്ന 'മിനി പെരുന്നാൾ' ആഘോഷം നോർത്താംപ്റ്റണിൽ ഒക്ടോബർ 18 ന് ഞായറാഴ്ച്ച
അപ്പച്ചൻ കണ്ണഞ്ചിറ നോർത്താംപ്ടൻ: കുന്നുംകുളത്തു നിന്ന് യു കെ യിലേക്ക് കുടിയേറിയ പ്രവാസികളുടെ കുട...Spiritual
പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസീ സംഗമം ബാസിൽഡണ്ണിൽ ഒക്ടോബര് 10ന് ശനിയാഴ്ച, ബാസിൽഡണ്ണിലെ ഗാബിൽ ഹാളില...
ബാസിൽഡൺ ജനപ്രിയ നേതാവും, വികസനോന്മുഖനും, മുന് മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്ചാണ്ടിയുടെ മണ്ഡലമ...UK NEWS
കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് വർണാഭമായ കൊടിയിറക്കം; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജ...
അനിൽ ഹരി(പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ) കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിന് വർണാഭമായ കൊടിയിറ...uukma region
ആരോഗ്യവും ദീർഘായുസും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫ...
തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുകയ...Kerala
കേരളത്തിൽ AIIMS വരും; പ്രഖ്യാപനം വരാതെ ഞാൻ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ല, കേന്ദ്ര മന്ത്രി സുരേഷ് ...
തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എപ്പോൾ എയിംസ് വരും എന്ന ച...Kerala
മാണി സി കാപ്പന് എതിരായ ചെക്ക് കേസ്: ശിക്ഷ മരവിപ്പിച്ച് മുംബൈ കോടതി
കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ക...Kerala
കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ: നിർണായക പ്രഖ്യാപനങ്ങളുമാ...
ഡൽഹി: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികളുമായി സർക്കാർ. സംസ്ഥാനം നേരിടുന്ന ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- ‘കുന്നംകുളത്തുകാർ യൂ കെ’ ഒരുക്കുന്ന ‘മിനി പെരുന്നാൾ’ ആഘോഷം നോർത്താംപ്റ്റണിൽ ഒക്ടോബർ 18 ന് ഞായറാഴ്ച്ച അപ്പച്ചൻ കണ്ണഞ്ചിറ നോർത്താംപ്ടൻ: കുന്നുംകുളത്തു നിന്ന് യു കെ യിലേക്ക് കുടിയേറിയ പ്രവാസികളുടെ കുടുംബ സംഗമവും, കുന്നുംകുളം മിനി പെരുന്നാളും നോർത്തംപ്ട്ടനിൽ ഒക്ടോബർ 18 ന് ഞായറാഴ്ച്ച നടത്തപ്പെടും. കുന്നുകളും, കുളങ്ങളും നിറഞ്ഞ കുന്നംകുളത്തിന്റെ ആഘോഷപ്പെരുമയുടെയും, ഒറിജിനലിനെ വെല്ലുന്ന വ്യാവസായിക പ്രൗഢിയും, ബഹുസാംസ്കാരികതയും സംഗമിക്കുന്ന വേദിയാകും നോർത്താംപ്ടണിലെ മന്നാ ബോൾറൂം. തനതു ഭാഷാ ശൈലിയും, നർമ്മ സംഭാഷണവും, പുസ്തക നഗരിയുടെ അഭിമാനവും, മതമൈത്രിയുടെ ചാരുതയും ചേർത്തു പിടിച്ച് കൂടുവാൻ കുന്നംകുളവുമായി ബന്ധമുള്ളവരേവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അഭ്യർത്ഥിച്ചു
- ആരോഗ്യവും ദീർഘായുസും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ് തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരം മുൻകൂർ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം പിടിപെട്ട ശേഷം ചികിത്സ തേടുന്ന പരമ്പരാഗത ശൈലിക്ക് പകരം, രോഗങ്ങൾ വരാതെ സൂക്ഷിക്കുന്ന പ്രതിരോധ ആരോഗ്യ പരിപാലനമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് തന്നെ അനുകരണീയമായ പുതിയൊരു പൊതുജനാരോഗ്യ മാതൃകയാണ്
- കേരളത്തിൽ AIIMS വരും; പ്രഖ്യാപനം വരാതെ ഞാൻ നിങ്ങളോട് വോട്ട് ചോദിച്ച് വരില്ല, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എപ്പോൾ എയിംസ് വരും എന്ന ചോദ്യത്തിന് യോഗ്യത വേണമെങ്കിൽ ആദ്യം 5 സ്ഥലങ്ങൾ എവിടെയാണെന്ന് പറയുകയോ നിർദേശിക്കുകയോ ചെയ്യണം. എന്നാൽ കേരളത്തിൽ നിന്ന് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത് എയിംസിന്റെ പ്രയോറിറ്റി.\ സ്ഥലം നിർദേശിക്കാൻ എത്രത്തോളം കാലതാമസം ഉണ്ടാകുന്നു അത്രയും വൈകിയാവും എയിംസ് വരിക സുരേഷ് ഗോപി പറഞ്ഞു. എന്റെ വാചകങ്ങളോ സ്വപ്നങ്ങളോ തെറ്റിയിട്ടില്ല. എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വരാതെ ഞാൻ
- മാണി സി കാപ്പന് എതിരായ ചെക്ക് കേസ്: ശിക്ഷ മരവിപ്പിച്ച് മുംബൈ കോടതി കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി. ദിന്തോഷി സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ചത്. എന്നാൽ പിഴത്തുകയുടെ 20% ശതമാനം കെട്ടിവയ്ക്കണമെന്ന ഉത്തരവിലെ വ്യവസ്ഥയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ശ്രദ്ധാക്കണമെന്ന് ആവശ്യപ്പെട്ട്
- കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ: നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ഡൽഹി: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികളുമായി സർക്കാർ. സംസ്ഥാനം നേരിടുന്ന വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി NTPC മായി നടത്തിയ ചർച്ചയിലാണ് പുതിയ കരാറുകൾ ഒപ്പ് വച്ചത്. കായംകുളത്ത് 2000 MW BESS സംവിധാനം ഏർപ്പെടുത്തും. KSEB , NTPC മായി ധാരണ പത്രം ഒപ്പുവയ്ക്കും. ഡൽഹിയിൽ നടന്ന
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന് കേരളപൂരം വള്ളംകളി 2026…. മാന്വേഴ്സില് മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്സലറുടെ സാന്നിധ്യം മുതല് ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന് കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന് കേരളപൂരം വള്ളംകളി 2026…. മാന്വേഴ്സില് മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്സലറുടെ സാന്നിധ്യം മുതല് ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന് കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില് സംഗമിച്ചപ്പോള്, യുക്മ – ഇസ ലണ്ടന് കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്ഹാമിലെ മാന്വേഴ്സ് തടാകത്തില് നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്ക്കപ്പുറം ഒരു സമ്പൂര്ണ മലയാളി





click on malayalam character to switch languages