1 GBP = 128.15
breaking news

സംസ്കാരവും പാരമ്പര്യവും വിളിച്ചോതി ബാർൺസ്‌ലി കേരള കൾച്ചറൽ അസോസിയേഷൻ(BKCA) ഓണാഘോഷം

സംസ്കാരവും പാരമ്പര്യവും വിളിച്ചോതി ബാർൺസ്‌ലി കേരള കൾച്ചറൽ അസോസിയേഷൻ(BKCA) ഓണാഘോഷം

ബാർൺസ്‌ലി: ബാർൺസ്‌ലി കേരള കൾച്ചറൽ അസോസിയേഷന്റെ (BKCA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സെപ്റ്റംബർ 5ന് സെന്റ് പോൾസ് ചർച്ച് ഹാളിൽ വർണാഭമായി നടന്നു. മലയാളികളുടെ തനത് സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്നതിനൊപ്പം, പ്രവാസി മലയാളികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവാതിര, മാവേലിയുടെ എഴുന്നള്ളിപ്പ്, കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ, ഗാന്ധാരി തീം ഡാൻസ്, ടീം ലയം പൂതപ്പാട്ട് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ടീം പൾസിന്റെ ഗാനമേളയും വിവിധ ഓണക്കളികളും ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും വടംവലി മത്സരവും ഉൾപ്പെടെയുള്ള പരിപാടികളിൽ നിരവധി കുടുംബങ്ങൾ ആവേശത്തോടെ പങ്കെടുത്തു.

യുക്മ യോർക്ഷയർ & ഹംബർ റീജണൽ പ്രസിഡന്റ് ശ്രീമതി അമ്പിളി എസ് മാത്യു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. BKCA പ്രസിഡന്റ് ശ്രീ. ബ്ലെസൺ ഡാനിയൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. രഘുറാം സ്വാഗതം ആശംസിച്ചു ജോയിൻ്റ ട്രഷറർ ശ്രീമതി ബിൻസി കൃതഞത രേഖപ്പെടുത്തി.

ബാൻസിലെ കേരള കൾച്ചറൽ അസ്സോസിയേഷൻ യുക്മയ്ക്ക് ശക്തമായ പിൻതുണ നല്കുന്നതിന് ഒപ്പം യുക്മയുടെ എല്ലാ വിധ പരിപാടികളിലും സജീവ സാന്നിധ്യവും സാഹകരണവും രേഖപ്പെടുത്തുന്നത് വളരെ സന്തോഷം നല്കുന്ന കാര്യം ആണ് എന്ന് റീജിയണൽ പ്രസിഡൻ്റെ അമ്പിളി മാത്യൂസ് പ്രത്യേകം എടുത്ത് പറഞ്ഞു.

BKCA വൈസ് പ്രസിഡന്റ് സജീന്ദ്രൻ, ട്രഷറർ അരുൺ ലിയോൺ ജോയിന്റ് സെക്രട്ടറി ശ്രീമതി സായികൃഷ്ണ. എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്യാമ ബൈജു, വിനോദ്, സുനോജ്, പോത്തൻ, അലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത ഓണാഘോഷം ബാർൺസ്‌ലിയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more