1 GBP = 127.50
breaking news

ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസിന്റെ പതിനെട്ടാം വാർഷികാഘോഷവും ചിലങ്കപൂജയും ജൂലൈ 4ന്; ഉദ്ഘാടനം യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. അബി സെബാസ്‌റ്റ്യൻ നിർവ്വഹിക്കും

ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസിന്റെ പതിനെട്ടാം വാർഷികാഘോഷവും ചിലങ്കപൂജയും ജൂലൈ 4ന്; ഉദ്ഘാടനം യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. അബി സെബാസ്‌റ്റ്യൻ നിർവ്വഹിക്കും

ബർട്ടൻ: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘ദൃശ്യഭാരതി സ്കൂൾ ഓഫ് ഡാൻസ്’ അതിന്റെ പതിനെട്ടാം വാർഷികാഘോഷങ്ങളുടെ നിറവിലേക്ക്. 2026 ജൂലൈ 4 ശനിയാഴ്ച നടത്തുന്ന വിപുലമായ വാർഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം യുക്മ (UUKMA) നാഷണൽ പ്രസിഡന്റ്  എബി സെബാസ്റ്റ്യൻ നിർവ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 9 വരെയായിരിക്കും പരിപാടികൾ നടക്കുന്നത്. 

വർഷങ്ങളായി യുകെയിലെ കലാസ്വാദകർക്ക് നൃത്താവിഷ്കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവർണ്ണ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി പ്രമുഖരും കലാപ്രേമികളും ചടങ്ങിൽ പങ്കാളികളാകും. വിദ്യാർത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാർന്ന മറ്റ് സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം:

THE DE FERRERS ACADEMY,

ST. MARYS DRIVE,

BURTON,

DE13 0LL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more