1 GBP = 126.93
breaking news
- മെയ് ഒന്നിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കുരുക്ക്, ട്രംപിന് തലവേദനയായി 70-കളിലെ യുദ്ധനിയമം
- സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി
- മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ
- വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം
- സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയാർ’; വ്ളാഡിമിർ പുടിൻ
- ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്
Associations
Latest Updates
- മെയ് ഒന്നിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കുരുക്ക്, ട്രംപിന് തലവേദനയായി 70-കളിലെ യുദ്ധനിയമം വാഷിംഗ്ടണ്‍: ഇറാന് യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ പ്രസിഡന്റ് ട്രംപിന് തലവേദനയായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധനിയമം. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള 60 ദിവസത്തെ സമയപരിധിയാണ് ട്രംപിന് കുരുക്കായത്. ഈ നിയമം പറഞ്ഞാണ്, കോണ്‍ഗ്രസ് അനുമതി തേടാതെ ട്രംപ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. എന്നാല്‍, ഈ നിയമത്തില്‍ പറയുന്ന സമയപരിധി വ്യവസ്ഥ ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്. എങ്കിലും, ഈ യുദ്ധനിയമം മറികടക്കാന്‍ പ്രസിഡന്റിന് കഴിയുമെന്നും സൂചനകളുണ്ട്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുുന്ന 1973-ലെ
- കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി വാഷിംഗ്ടണ്‍: എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും യാത്രാസൗകര്യവും നല്‍കുന്നുവെന്ന വാര്‍ത്ത തയ്യാറാക്കിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ എഫ്ബി.ഐ അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, എഫ്ബി.ഐ ഏജന്റുമാര്‍ മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കാഷ് പട്ടേലിന്റെ കാമുകിയായ അലക്സിസ് വില്‍ക്കിന്‍സിനു വേണ്ടി എഫ്ബിഐയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എലിസബത്ത് വില്യംസണ് എന്ന റിപ്പോര്‍ട്ടറാണ് ആഴ്ചകളെടുത്ത് ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വില്‍ക്കിന്‍സുമായി ബന്ധമുള്ള നിരവധിപേരോടു
- ഇത് മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്ക്…’; സുരേഷ് ഗോപിയുടെ പ്രഖ്യാപനം: മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് മുഖേനയാണ് ധനസഹായം നൽകുക. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് സുരേഷ് ഗോപി . മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക്
- വൈഭവിന് ആദ്യ പന്തില്‍ കഴിഞ്ഞത് ഇന്ന് സഞ്ജുവിനാവുമോ, വാംഖഡെയില്‍ ബുംറക്കെതിരെ ‘ചേട്ട’ന്റെ ആദ്യ സിക്സ് പ്രതീക്ഷിച്ച് ആരാധകര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം രണ്ട് താരങ്ങളിലേക്കാണ്. ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിലേക്കും ജസ്പ്രീത് ബുംറയിലേക്കും. ചെന്നൈയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ സഞ്ജുവിലാണെങ്കില് മുംബൈയുടെ ബൗളിംഗ് കുന്തമുന ബുംറയിലാണ്. ലോകകപ്പിലെ ഹീറോയിസത്തിനുശേഷം ഐപിഎല്ലില്‍ ഇരുവര്‍ക്കും പതിവ് ഫോമിലേക്ക് ഉയരാന്‍ ഇതുവരെ ആയിട്ടില്ല. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഒറ്റ അക്കത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ നാലാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും അഞ്ചാം മത്സരത്തില്‍ 48 റണ്‍സുമെടുത്ത് ടീമിന്റെ
- കോൺഗ്രസില്‍ വീണ്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് കളമൊരുങ്ങുന്നു; ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’, എഫ്ബി പോസ്റ്റുമായി അജയ് തറയിൽ വീണ്ടും മുഖ്യമന്ത്രി ചർച്ചയുമായി മുതിർന്ന കോൺഗ്രസ് നേതാവ്. എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് നിന്ന് പിന്നോട്ടില്ലാതെ, പൊലീസ് മർദ്ദനവും അടിച്ചമർത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയിൽ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം. സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആയിരിക്കണം. നിലപാടുകളിൽ സ്ഥിരത ഉള്ളവൻ
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






































































































