1 GBP = 104.61
breaking news

യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിനും, ലോക നേഴ്സസ് ഡേ ആഘോഷപരിപാടികൾക്കും മുഖ്യാതിഥിയായി നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ട്രേസി പിൽച്ചേർ

യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിനും, ലോക നേഴ്സസ് ഡേ ആഘോഷപരിപാടികൾക്കും മുഖ്യാതിഥിയായി നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ട്രേസി പിൽച്ചേർ

നോട്ടിംഗ്ഹാം: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം, ലോക നേഴ്സസ് ഡേ ആഘോഷപരിപാടികൾ മെയ് 11 ന് ശനിയാഴ്ച നോട്ടിങ്ഹാമിലെ മാർക്കസ് ഗാർവേ ഹാളിൽ വച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന ക്ലാസ്സുകളും ആകർഷമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമാണ് സംഘടിപ്പിക്കപ്പെടുന്നത്.

ആഘോഷത്തിൽ മുഖ്യാതിയായെത്തുന്നത് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ആയ ട്രേസി പിൽച്ചേർ ആണ്. കവൻട്രി ആൻഡ് വാർവിക്ഷയർ ഇൻ്റഗ്രേറ്റഡ് കെയർ ബോർഡിൽ ചീഫ് നഴ്സിംഗ് ഓഫീസർ ആയിരുന്ന ട്രേസി 2024 മാർച്ചിലാണ് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചീഫ് നേഴ്സായെത്തുന്നത്. ബോർഡ് തലത്തിൽ പത്തു വർഷത്തിലേറെ അനുഭവസമ്പത്തുള്ള ട്രേസി വ്യത്യസ്തമായ റോളുകളിൽ പ്രവർത്തിക്കുകയും, പ്രൊവൈഡർ, കമ്മീഷനിംഗ് ഓർഗനൈസേഷനുകളിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. നഴ്‌സ് പരിശീലനം പൂർത്തിയാക്കിയ ശേഷം ട്രേസി 15 വർഷത്തിലേറെയായി റീജിയണൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ ജോലി ചെയ്യുന്ന സമയത്ത് ട്രേസി ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ക്രിട്ടിക്കൽ കെയർ നഴ്‌സിംഗിൽ (BACCN) ഏർപ്പെടുകയും നാല് വർഷമായി BACCN ചെയർ ഉൾപ്പെടെ നിരവധി ദേശീയ ബോർഡ് സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു.

” നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റിൽ ചേർന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ് . ഈ പോസ്റ്റിന് അപേക്ഷിക്കുമ്പോൾ തന്നെ ഇവിടുത്തെ ജീവനക്കാരുടെ ഊർജ്ജവും പ്രതിബദ്ധതയും എന്നെ പ്രത്യേകം ആകർഷിച്ചിരുന്നു , കൂടാതെ ട്രസ്റ്റിലെ വിശാലമായ ആരോഗ്യ പരിപാലന സേവനങ്ങളിലും ഇവിടുത്തെ സ്റ്റാഫുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ട്രേസി വ്യക്തമാക്കുന്നു.

നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷിതമാക്കിയുള്ള ക്‌ളാസ്സുകളും ഗ്രൂപ്പ് ചർച്ചകളും അതാത് മേഖലകളിലെ പരിചയ സമ്പന്നർ നയിക്കുന്നതാണ്‌. യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യൂ എൻ എഫ് ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.


https://docs.google.com/forms/d/e/1FAIpQLSdDtynqHhOgxIOLUN_-cI0L6wGJdCiH5n8e7NQisyOJasKHMw/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more