1 GBP = 114.16

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ വിജ്ഞാന-വിനോദ-സ്‌നേഹാദരവായി.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ വിജ്ഞാന-വിനോദ-സ്‌നേഹാദരവായി.

ഹാർലോ: യുക്മ നേഴ്സസ് ഫോറമും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സംയുക്തമായി ഹാർലോയിൽ നടത്തിയ ‘നഴ്സസ് ഡേ സെലിബ്രേഷൻ’ വിജ്ഞാനദായകവും, വിനോദകരവും, സ്നേഹാദരവുമായി. നഴ്‌സുമാരുടെ സമർപ്പണത്തെയും സംഭാവനകളെയും ആദരിക്കുന്ന വർണ്ണാഭമായതും ഊർജ്ജസ്വലവുമായ ഒരു സമ്മേളനമായിരുന്നു യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർലോയിൽ കണ്ടത്. ഹാർലോ മലയാളി അസ്സോസിയേഷൻ ആതിഥേയത്വം വഹിച്ചു.

യുക്മ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം നഴ്സസ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു. സ്മിതാ തോട്ടം തന്റെ ഉദ്ഘാടനപ്രഭാഷണത്തിൽ യു.കെ യുടെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സുമാർക്ക് അവശ്യ സഹായം നൽകാൻ വിസ്തൃത ശ്രുംഖലയുള്ള യു എൻ എഫ് സംഘടനയ്ക്ക് മാത്രമേ കഴിയൂവെന്ന് വ്യക്തമാക്കി.
റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. നേഴ്സുമാർ തങ്ങളുടെ തൊഴിലിന്റെ മാഹാത്മ്യവും, ചാലക ശക്തിയാണെന്ന ബോദ്ധ്യവും തിരിച്ചറിയണമെന്നും ജോബിൻ ഉദ്‌ബോധിപ്പിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജണൽ സെക്രട്ടറി ഭുവനേഷ് കുമാർ സ്വാഗതം ആശംസിച്ചു.

നേഴ്സസ് ദിനാഘോഷത്തിന് ഹാരോയിലെ ‘ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച്‌ ഹാൾ’ വേദിയായി. പരിചയസമ്പന്നരായ വിദഗ്ദർ നയിച്ച വിജ്ഞാനപ്രദമായ സെഷനുകളുടെ ഒരു പരമ്പരതന്നെ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

ബ്ലെസി കുര്യൻ (ലീഡർഷിപ്പ് ഡെവലപ്പ്മെന്റ്) ആമുഖ ക്ലാസ് എടുത്തു.
ടോണി ഡർക്കൻ (ആർ സി എൻ പ്രതിനിധി) പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
തുടർന്ന് ഏറെ ശ്രദ്ധേയമായ ഗ്രൂപ്പ് വർക്ക്ഷോപ്പസിന്നുള്ള അവസരനായിരുന്നു.

ഇടവേളക്ക് ശേഷം വിജ്ഞാപ്രദമായ കളാസ്സുകൾ തുടർന്നു.
ശില്പ ധനീഷ് ( ഇന്റർവ്യൂ സ്കിൽ)
അന്നമ്മ ജോർജ്ജ് ( നഴ്സിംഗ് കരിയർ)
ഷിക ശർമ്മ ( പവർ ഓഫ് വോയ്സ് )
സ്റ്റെറിൽ സ്റ്റീഫൻ ( ഇഫക്ടീവ് കമ്യൂണിക്കേഷൻ ആൻഡ് ടീം വർക്ക്)
എന്നിവരുടെ ക്ലാസ്സുകൾ വിജ്ഞാനപ്രദമായി.
തുടർന്ന് നടന്ന പാനൽ ഡിസ്ക്കഷനിൽ
ആൻസി തോമസ്, ഭുവനേഷ് പീതാംബരൻ, ജിജി ഫിലിപ്പ് എന്നിവർ നേതൃത്വം വഹിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷനിൽ സൂസൻ ഫിലിപ്പ്,
ജോൺസി സാംകുട്ടി, സുജിത് ഹരിചന്ദ്രൻ എന്നിവർ തുടർന്നു ക്ലാസ്സുകൾ എടുത്തു.

നേഴ്സുമാർക്കായി ശ്യാമ ജോർജ്ജ് ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യുക്മ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സിക്യൂട്ടീവ് മെംബർ ജെയ്സൺ ചാക്കോച്ചൻ, മുൻ യുഎൻഎഫ് പ്രസിഡണ്ട് എബ്രഹാം പൊന്നുംപുരയിടം , മുൻ യുഎൻഎഫ് സെക്രട്ടറി ഐസക് കുരുവിള, സിബി ബാസിൽഡൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സോണിയ ലൂബി ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്തു. ഷിന്റോ സ്കറിയ നന്ദി പ്രകാശിപ്പിച്ചു.

ആഘോഷത്തെ ആകർഷകമാക്കുവാൻ ആർച്ച അജിത്തിന്റെ നേതൃത്വത്തിൽ സൂംബ , ഡീജെ, കലാ-വിനോദ പരിപാടികളും ഉൾപ്പെടുത്തിയിരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജനൽ കമ്മിറ്റി മെമ്പേഴ്സായ എലിസബ് സണ്ണി, അപ്പച്ചൻ കണ്ണഞ്ചിറ, തോമസ് രാജൻ കോൾച്ചെസ്റ്റർ, ——
എന്നിവർ നേതൃത്വം വഹിച്ചു.

വിവിധ ക്ലാസ്സുകളും പരിശീലനവും പൂർത്തിയാക്കിയവർക്ക് യുക്മയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഏവർക്കും രുചികരമായ ലഞ്ചും ചായയും സ്നാക്ക്സും സംഘാടകർ ഒരുക്കിയിരുന്നു.

നഴ്‌സുമാരെ ആദരിക്കുന്നതിനും അവരിലൊരു ഐക്യബോധം സൃഷ്ടിക്കുന്നതിനുമായി UUKMA നടത്തിയ ഈ മേഖലാതല ആഘോഷങ്ങൾ ഏറെ വിജയകരവും മാതൃകാപരവുമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more