യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ നഴ്സസ് ഡേ സെലിബ്രേഷൻ മെയ് 31 ന് വേക്ഫീൽഡിൽ….. യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും
May 27, 2025
കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ നേഴ്സസ് ഫോറമും യുക്മ യോർക്ഷയർ & ഹംബർ റീജിയനും സംയുക്തമായി നടത്തുന്ന ആദ്യത്തെ നഴ്സസ് ഡേ സെലിബ്രേഷൻ ഈ മാസം 31 നു വെക്ഫീൽഡിൽ വെച്ച് നടത്തപ്പെടുകയാണ് . യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും ‘നേഴ്സസ് ദിനാഘോഷം’ ഏറ്റവും പ്രൗഢവും അർഹമായ പ്രാധാന്യത്തോടെയും കൂടിയാണ് സംഘടിപ്പിക്കുവാൻ തീരുമാനിചിരിക്കുന്നത്. ഹോർബറി വർക്കിംഗ് മെംബേർസ് ക്ലബ് വെക്ഫീൽഡ് ഇൽ വെച്ച് സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് വേണ്ട സജ്ജീകരണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.
യു കെ യിൽ നഴ്സുമാരായി ജോലിചെയ്യുന്നവർക്കും, എൻ.എം.സി രജിസ്ട്രേഷനായി കാത്തിരിക്കുന്നവർക്കും, നേഴ്സിങ് പ്രൊഫഷൻ ഉണ്ടായിരിക്കെ ഇതര മേഖലകളിൽ ജോലിചെയ്യുന്നവർക്കും, ഇന്റർവ്യൂ, ജോലി കയറ്റം എന്നീ വിഷയങ്ങളിലടക്കം ഏറെ പ്രയോജനപ്പെടുന്ന സെഷനുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഏറ്റവും വലിയ മലയാളി അസ്സോസ്സിയേഷൻ നെറ്റ്‌വർക്കിംഗ് പ്രയോജനം നേടുന്നതിനും യുക്മ നേഴ്സസ് ഫോറം അഭികാമ്യമാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സി പി ഡി പോയ്ന്റ്സ് ഉം നൽകുന്നതാണ്.
യുക്മ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ നഴ്സസ് ദിനാഘോ ഷങ്ങൾ ഉദ്ഘാടനം ചെയ്യും. നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ , റീജിയണൽ പ്രസിഡന്റ് അമ്പിളി എസ് മാത്യൂസ് , നാഷണൽ നഴ്സസ് കോ ഓർഡിനേറ്റർ സോണിയ ലുബി, റീജിയണൽ സെക്രട്ടറി അജു തോമസ്, നഴ്സസ് കോർഡിനേറ്റർസ് ഹരി കൃഷ്ണൻ, മിസ് അലീന, മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിവർ ചടങ്ങിൽ സംബന്ധിക്കും.
പ്രൊഫഷണൽ ഡെവലപ്പ്മെന്റ്, അറിവ് മെച്ചപ്പെടുത്തൽ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, കരിയർ മുന്നേറ്റം, കലാപരിപാടികൾ, കമ്മ്യൂണിറ്റി ബിൽഡിങ് ഒപ്പം വിജ്ഞാനപ്രദവും, വിദ്യാഭ്യാസപരവും, വിനോദപരവും ആയ ഒരു ദിനാഘോഷവുമാണ് യു.എൻ.എഫ് ഒരുക്കുന്നത്.
നേഴ്സിങ് കൺവെൻഷന്റെ ഭാഗമാകുവാനും, നഴ്സിംഗ് എന്ന മഹത്തായ സേവന മേഖലയെ ഒരുമിച്ചു ആഘോഷിക്കാനും ആദരിക്കാനും, അനുമോദിക്കാനും യുക്മ യോർക്ഷയർ & ഹംബർ റീജിയൺന്റെയും യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് യോർക്ഷയർ മലയാളി അസോസിയേഷനുമായി ചേർന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും, ഏവരുടേയും സാന്നിധ്യവും പങ്കാളിത്തവും മെയ് 31നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
click on malayalam character to switch languages