രാജപ്പൻ വർഗ്ഗീസ് (പി ആർ ഒ)
റെഡ്ഡിച്ച്: യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ഡേ 2025 ജൂൺ 21-ന് ശനിയാഴ്ച, റെഡ്ഡിച്ചിലെ Abbey Stadium-ൽ വെച്ച് നടത്തപ്പെടും. കഴിഞ്ഞ ദിവസം കൂടിയ റീജിയൻ ഭാരവാഹികളും യോഗത്തിൽ റീജണൽ പ്രസിഡൻ്റ് ജോബി പുതുകുളങ്ങര അധ്യക്ഷനായിരുന്നു സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, സ്പോർട്സ് കോഡിനേറ്റർ സജീവ് സെബാസ്റ്റ്യൻ എന്നിവർ ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.
മത്സരങ്ങൾ രാവിലെ 10 മണിയോടെയാണ് ആരംഭിക്കുക. ഇതിനായുള്ള റജിസ്ട്രേഷൻ നടപടികൾക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണിൽ പെട്ട ഭൂരിഭാഗം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു .
സ്പോർട്സ് ദിനം വൻവിജയമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. മത്സരങ്ങൾ സുഗമമായി നടത്തപ്പെടുന്നതിനായി എല്ലാവരും ഹൃദയപൂർവ്വമായ സാന്നിധ്യവും സഹകരണവും നൽകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, മിഡ്ലാൻ്റസിൽ നിന്നുമുള്ള നാഷണൽ കമ്മിറ്റി അംഗം ജോർജ്ജ് തോമസ് എന്നിവർ സ്പോർട്സ് ഡേ വൻ വിജയമാകട്ടെ എന്നു് ആശംസിച്ചു.
മീഡിയ കോഡിനേറ്റർ അരുൺ ജോർജ്ജ് സ്വാഗതവും പി ആർ ഒ രാജപ്പൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു
കൂടുതൽ വിവരങ്ങൾക്ക്:
• സ്പോർട്സ് കോർഡിനേറ്റർ: സജീവ് സെബാസ്റ്റ്യൻ – 07886 319132
• റീജിയണൽ സെക്രട്ടറി: ലൂയിസ് മേനാച്ചേരി – 07533 734616
മത്സരവേദി:
Abbey Stadium, Birmingham Road, Redditch, B97 6EJ
click on malayalam character to switch languages