1 GBP = 116.83
breaking news

യുകെസിസിയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റർ; സിബി കണ്ടത്തിൽ നേതൃത്വം കൊടുക്കുന്ന ടീമിന് ഇതു അഭിമാന നിമിഷം.

യുകെസിസിയുടെ തിലകക്കുറിയായി കമ്മ്യൂണിറ്റി സെന്റർ; സിബി കണ്ടത്തിൽ നേതൃത്വം കൊടുക്കുന്ന ടീമിന് ഇതു അഭിമാന നിമിഷം.

ടോംജോസ് തടിയംപാട്

യുണൈറ്റഡ് കിങ്‌ഡം ക്നാനാനായ കത്തോലിക്ക അസോസിയേഷൻ (UKKCA ) യെ സംബന്ധിച്ചു ഈ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന ബെർമിംഗ്ഹാമിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്റർ ഇന്ന് പുനരുദ്ധികരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നുകൊടുത്തു. സിബി കണ്ടതിൽ നേതൃത്വ൦ കൊടുക്കുന്ന UKKCA സെൻട്രൽ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ് .

6 ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധികരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കൽ ചടങ്ങു ഫാദർ സുനി പടിഞ്ഞാറേക്കര രാവിലെ നിർവഹിച്ചു . UKKCA പ്രസിഡന്റ് സിബി കണ്ടതിൽ നാടമുറിച്ചു സെൻട്രൽ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളിൽ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തിൽ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടതിൽ ഹാളിന്റെ ഉത്ഘാടനം നിർവഹിച്ചു .
ഇതു ക്നാനായ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമാണ് ഈ ഹാളിന്റെ പൂർത്തീകരണമെന്നു൦ ഇതിന്റെ പുറകിൽ സാമ്പത്തിക സഹായം നൽകിയവരെ നന്ദിയോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു ഒട്ടേറെ ആരോപണങ്ങൾ സോഷ്യൽ മീഡിയകളിലൂടെ തൽപ്പരകക്ഷികൾ നടത്തിയെങ്കിലും അത് വകവെയ്ക്കാതെ എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചതിന്റെ നേട്ടമാണിതെന്നു൦ സമുദായ സ്നേഹികൾക്ക് അല്ലാതെ ഇതിൽ ആർക്കും പങ്കില്ലെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു .

പിന്നീട് പ്രസംഗിച്ച UKKCA ട്രഷർ റോബി മേക്കര ഹാളിന്റെ പണിപൂർത്തീകരിക്കാനും പണം കണ്ടെത്താനും നടത്തിയ ത്യാഗങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് സദസ് കാതോർത്തു കേട്ടിരുന്നു ,, അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചപ്പോൾ കാതടപ്പിക്കുന്ന കരഘോഷാണ് ഹാളിൽ ഉയർന്നു കേട്ടത് .70000 പൗണ്ട് ഇനി കടം ഉണ്ടെന്നും കുറച്ചുക്കൂടി പണിപൂർത്തീകരിക്കാൻ ഉണ്ടെന്നും അതിനു നിങ്ങൾ സഹായിക്കണമെന്നും റോബി പറഞ്ഞു.

UKKCA സെട്രൽ കമ്മറ്റി നടത്തിയ ത്യഗോജ്ജലമായ പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ വിജയത്തിന്റെ പുറകിൽ എന്ന് സമ്മേളനത്തിനു സ്വാഗതം ആശംസിച്ച UKKCA സെക്രെട്ടറി സിറിൽ പണംകാല പറഞ്ഞു. തുടർന്ന് ബെർമിങ്ങാം സിറ്റി കൗൺസിലർ ഹർബിന്ദേർ സിങ് ,ലുബി മാത്യു ,റോബിൻസ് തോമസ്,ജോയ് കൊച്ചുപുരയ്ക്കൽ ,മാത്യു പുരക്കൽത്തൊട്ടി ,ജോയ് തോമസ് ,ഫിലിപ് ജോസഫ് എന്നിവർ സംസാരിച്ചു .

2015 ഈ ഹാളും ഒരേക്കർ സ്ഥലവും വാങ്ങിയെങ്കിലും ഹാള് പ്രവർത്തനരഹിതമായിരുന്നു ഇപ്പോൾ 300 പേർക്കിരിക്കാവുന്ന ഒരു വലിയ ഹാളും 150 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളുമായി അതിമനോഹരമായിട്ടാണ് പുതുക്കി പണിതിട്ടുള്ളത് .ഇതു ബെർമിങ്ങാമിലെ പൊതു സമൂഹത്തിനു ഗുണകരമാകുമെന്നു കൗൺസിലർ ഹർബിന്ദേർ സിങ് ,പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും UKKCA സെൻട്രൽ കമ്മറ്റിയെപ്പറ്റി അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത് .ഹാളിന്റെ പുനരുദ്ധികരണത്തിനു പണംകണ്ടെത്താൻ സഹായിച്ച ലുബി മാത്യുവിനെ യോഗം അഭിനന്ദിച്ചു.

കോട്ടയം ജോയിയുടെ നേതൃത്വത്തിൽ ഉള്ള ഗാനമേളയും ഡി ജെ പാർട്ടിയും നടന്നു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ ഭകഷമാണ് വിളമ്പിയത് ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more