1 GBP = 113.35
breaking news

ലണ്ടൻ മലയാള സാഹിത്യവേദി നിർമ്മിച്ച ഷോർട് ഫിലിം ”  ബ്ലാക്ക് ഹാൻഡ് ”  ന്  നിരവധി അവാർഡുകൾ; രാകേഷ് ശങ്കരൻ  ഏറ്റവും നല്ല സഹ നടൻ, സ്പെഷ്യൽ ജൂറി അവാർഡ് റജി നന്തികാട്ടിനും കനേഷ്യസ്‌ അത്തിപ്പൊഴിക്കും. 

ലണ്ടൻ മലയാള സാഹിത്യവേദി നിർമ്മിച്ച ഷോർട് ഫിലിം ”  ബ്ലാക്ക് ഹാൻഡ് ”  ന്  നിരവധി അവാർഡുകൾ; രാകേഷ് ശങ്കരൻ  ഏറ്റവും നല്ല സഹ നടൻ, സ്പെഷ്യൽ ജൂറി അവാർഡ് റജി നന്തികാട്ടിനും കനേഷ്യസ്‌ അത്തിപ്പൊഴിക്കും. 

അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്സ് ( ASMMA ) സംഘടിപ്പിച്ച മത്സരത്തിൽ  ലണ്ടൻ മലയാള സാഹിത്യവേദിയുടെ ബാനറിൽ നിർമ്മിച്ച “ബ്ലാക്ക് ഹാൻഡ് ”   നിരവധി അവാർഡുകൾ നേടി യുകെ മലയാളികൾക്ക് അഭിമാനമായി. നിർമ്മാതാവ് റജി നന്തികാട്ട്, സംവിധായകൻ കനേഷ്യസ്‌ അത്തിപ്പൊഴി എന്നിവർ  സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായപ്പോൾ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത രാകേഷ് ശങ്കരൻ  ഏറ്റവും നല്ല സഹ നടനുള്ള അവാർഡ് നേടി.
.
ASMMA യുടെ 2025 ലെ അവാർഡുകൾ  2025 ജൂൺ 11 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിൽ   വിതരണം ചെയ്യും. 

യുകെയിലെ കലാ സാംസ്‌കാരിക രംഗത്ത് നിരവധി മേഖലകളിൽ സംഭാവനകൾ നൽകിയ കനേഷ്യസ്‌ അത്തിപ്പൊഴി സംവിധാനം ചെയ്ത
“ബ്ലാക്ക് ഹാൻഡ്”  യുകെയിലെ മലയാളി സമൂഹം നേരിടുന്ന ഗൗരകരമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചിക്കുന്നു. യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുൻപും കനേഷ്യസ്‌ അത്തിപ്പൊഴി സംവിധാനം ചെയ്ത ഷോർട് ഫിലിമുകൾ അനേകം അവാർഡുകൾ നേടിയിട്ടുണ്ട്. 

ഈ അംഗീകാരം വളരെ സന്തോഷവും വളരെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിനുള്ള ഊർജ്ജവും നൽകുന്നുവെന്ന് ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ടും പ്രോഗ്രാം കോർഡിനേറ്റർ ജിബി ഗോപാലനും അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more