1 GBP = 115.18
breaking news

ലിവർപൂൾ പരേഡ് അപകടം; പ്രതിയായ മുൻ റോയൽ മറൈൻ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ലിവർപൂൾ പരേഡ് അപകടം; പ്രതിയായ മുൻ റോയൽ മറൈൻ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ലിവർപൂൾ: 79 പേർക്ക് പരിക്കേറ്റ ലിവർപൂൾ പരേഡ് അപകടത്തിൽ മൂന്ന് കുട്ടികളുടെ പിതാവും മുൻ റോയൽ മറൈൻ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ലിവർപൂളിന്റെ പ്രീമിയർ ലീഗ് വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആരാധകരിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ വെസ്റ്റ് ഡെർബിയിലെ ബർഗിൽ റോഡിൽ നിന്നുള്ള 53 കാരനായ പോൾ ഡോയൽ തിങ്കളാഴ്ച അറസ്റ്റിലായതായി മെർസീസൈഡ് പോലീസ് സ്ഥിരീകരിച്ചു.

വാട്ടർ സ്ട്രീറ്റിൽ വൈകുന്നേരം ആറുമണിയോടെ ഡോയൽ ഓടിച്ചതായി ആരോപിക്കപ്പെടുന്ന കാർ ആരാധകരുടെ ഇടയിലേക്ക് ഇടിച്ചു കയറ്റിയിരുന്നു. പരിക്കേറ്റവരിൽ ഒമ്പത് വയസ്സുകാരനും ഉൾപ്പെടുന്നു. നിയമവിരുദ്ധവും ഗുരുതരമായ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും അപകടകരമായ ഡ്രൈവിംഗ്, എന്നിവയ്‌ക്കൊപ്പം നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഏഴ് പേർ ആശുപത്രിയിൽ തുടരുന്നതായി മെർസീസൈഡ് പോലീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലിവർപൂൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഡോയലിനെ ഇന്ന് വെള്ളിയാഴ്ച ഹാജരാക്കും.

ഡിറ്റക്ടീവുകൾ സിസിടിവി, മൊബൈൽ ഫോൺ ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more