1 GBP = 112.86

ഓവർ സ്റ്റേയും അഭയാർത്ഥി വിസ അപേക്ഷകളും ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കുമെന്ന് ഹോം ഓഫീസ്

ഓവർ സ്റ്റേയും അഭയാർത്ഥി വിസ അപേക്ഷകളും ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധിക്കുമെന്ന് ഹോം ഓഫീസ്

ലണ്ടൻ: യുകെയിൽ വിസ കാലാവധി കഴിഞ്ഞും തുടരുന്നവരും അഭയാർത്ഥി വിസ അപേക്ഷകൾ കൂടുതലായി നൽകുന്ന രാജ്യക്കാരിൽ നിന്നുള്ള വിസ അപേക്ഷകൾ പുതിയ സർക്കാർ നിയന്ത്രണങ്ങൾ പ്രകാരം നിയന്ത്രിക്കപ്പെടാം.
ടൈംസിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഹോം ഓഫീസ് പദ്ധതികൾ പ്രകാരം, പാകിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ജോലി ചെയ്യാനും പഠിക്കാനും യുകെയിലേക്ക് വരുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കും. ഹോം ഓഫീസ് കണക്കുപ്രകാരം ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ അഭയാർത്ഥി വിസകൾക്കായി അപേക്ഷിക്കുന്നത്.

നിയമപരമായി ജോലി അല്ലെങ്കിൽ പഠന വിസകളിൽ യുകെയിൽ വന്ന് അഭയത്തിനായി അവകാശവാദം ഉന്നയിക്കുന്നവരും കുറവല്ലെന്നാണ് നിഗമനം. തകർന്ന ഇമിഗ്രേഷൻ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയുമായി ഇമിഗ്രേഷൻ ധവളപത്രം തയ്യാറാക്കുമെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു.

2020 മുതൽ എക്സിറ്റ് പരിശോധനകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, ഏതൊക്കെ രാജ്യക്കാരാണ് ഏറ്റവും കൂടുതൽ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ വലിയ പരിഷ്കാരങ്ങൾ വാഗ്ദാനം ചെയ്തിരുന്നതിനാൽ, കുടിയേറ്റം കുറയ്ക്കുന്നതിന് സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. തൊഴിൽ, പഠന വിസകളുടെ ദുരുപയോഗം കൈകാര്യം ചെയ്യുക എന്നത് ഈ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more